Trending Now

വാഴക്കുല വിപണിയില്‍ വില കുറഞ്ഞു

ഓണം കഴിഞ്ഞ് ക്രിസ്തുമസ് എത്തിയപ്പോള്‍ വാഴക്കുല വിലയും കുത്തനെ ഇടിഞ്ഞു. ഒറ്റദിവസം കൊണ്ട് കിലോക്ക് അഞ്ച് രൂപയാണ് കുറഞ്ഞത്.കിലോ 65-70 വിലയ്ക്ക് ഓണം വിപണി കത്തിക്കയറിയപ്പോള്‍ ക്രിസ്തുമസ് എത്തിയപ്പോള്‍ വില 25 എത്തി .കഴിഞ്ഞ ആഴ്ചകളില്‍ 30 രൂപയുണ്ടായിരുന്നു .ഇന്നലെ ഒറ്റയടിക്ക് 5 രൂപാ കുറഞ്ഞു .
വാഴക്കുല വിപണിയില്‍, കോന്നി ,റാന്നി അടൂര്‍, പറക്കോട്, കലഞ്ഞൂര്‍ വിപണികളില്‍ നാടനും വയനാടനും വില കുറഞ്ഞു . ഏത്തക്കായ നാടന് 26 രൂപയും വയനാടന് 24 രൂപയും എത്തി .കാര്‍ഷിക മേഖലയില്‍ മലയോരത്ത് വാഴക്കുലകള്‍ കൂട്ടമായി വിളവ്‌ എത്തി .തമിഴ്‌നാട്‌ കുലകളും കൂടി എത്തിയതോടെ വിപണിയില്‍ കുലകള്‍ കുന്നു കൂടി .പാട്ട കൃഷിയില്‍ വിളവ്‌ ഇറക്കിയവര്‍ കൂടിയ വില മുന്നില്‍ കണ്ടിരുന്നു .മലയോരത്ത് റബര്‍ മുറിക്കുമ്പോള്‍ അത്തരം കാലാകളില്‍ വാഴ നടുന്നത് പതിവാണ് .പുതിയ റബര്‍ തൈക്കള്‍ക്ക് പരിചരണം ഉറപ്പു വരുത്തിക്കൊണ്ട് മൂന്നു വര്‍ഷത്തേക്ക് ആണ് പാട്ട ഭൂമി നല്‍കുന്നത് .ഒരു ഏക്കര്‍ സ്ഥലത്ത് നാനൂറു മൂട് വാഴ വെയ്ക്കാം .വാഴ പരിചരണവും ഒപ്പം റബര്‍ തൈ പരിചരണവും ലഭിക്കും .ഇങ്ങനെ നട്ട വാഴകള്‍ കുലച്ചു മൂപ്പ് എത്തി .പച്ചകായ്ക്ക് ഒപ്പം പഴുത്ത കായ്ക്കും വില കുറഞ്ഞു .കോന്നി വിപണിയില്‍ വാഴക്കുലകള്‍ കുന്നു കൂടി .വില താഴ്ത്തിക്കൊണ്ട് വില്പന കൂട്ടുകയാണ് .കര്‍ഷകര്‍ക്ക് ഇതിനാല്‍ ലാഭകരം അല്ല .കഴിഞ്ഞ ആഴ്ച ഉണ്ടായ കാറ്റില്‍ കുറെ വാഴകള്‍ ഒടിഞ്ഞു പോയി .ഇതും വിപണിയില്‍ കുറവ് വരുത്തി .പതിനഞ്ചു കിലോ തൂക്കം വരുന്ന കുലകള്‍ ആണ് കൂടുതലും ഉള്ളത് .ഉപ്പേരി കമ്പനികള്‍ കൂടുതല്‍ കുലകള്‍ എടുത്തു തുടങ്ങി .വില കുറയുമ്പോള്‍ ആണ് അവര്‍ വിപണിയില്‍ പിടി മുറുക്കുന്നത് .ചെറു പഴവും വില കുറഞ്ഞു .കിലോ ഇരുപതു രൂപയ്ക്ക് പാളാന്‍ കോടന്‍ പഴം ലഭ്യമാണ് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!