പ്ലസ് ടു പാസായ മകന് മൊബൈല്‍ സമ്മാനം നല്കിയ അമ്മ
കിടപ്പാടം നഷ്ടപ്പെട്ട് വനിതാകമ്മീഷന്റെ മുമ്പില്‍
പ്ലസ്ടു പാസായ മകന് സമ്മാനമായി മൊബൈല്‍ വാങ്ങി നല്കിയ അമ്മയും കുടുംബവും കിടപ്പാടം നഷ്ടപ്പെട്ട് വനിതാ കമ്മീഷന്റെ മുമ്പിലെത്തി. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിലാണ് ആരുടെയും കരളലിയിക്കുന്ന രോദനവുമായി ഒരമ്മ എത്തിയത്. പ്ലസ്ടു പാസായപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു മകന്റെ ആവശ്യം. രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിവേലക്കാരിയായ ആ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്കാന് കഴിയാത്തതിനാല്‍ സമ്മാനമായി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്കി. സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു ഹോം നഴ്സുമായി മകന് ചങ്ങാത്തത്തിലായി. 42 വയസ്സുള്ള ഹോം നഴ്സ് ഇയാളുടെ അക്കൗണ്ടിലേക്ക് 43000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ ഈ സ്ത്രീ 17കാരനുമായി ബാംഗ്ലൂരിന് കടന്നു. ആറ് മാസ കാലത്തോളം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ 17കാരന് ഹോംനഴ്സിനൊപ്പം താമസിച്ചു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റിയതോടെ ഹോം നഴ്സ് തുക തിരികെ ആവശ്യപ്പെട്ടു. തുക നല്കുവാന് കഴിയാതെ വന്നതോടെ 17 കാരന് തിരികെ വീട്ടിലെത്തി. താമസിയാതെ നല്‍കിയിരുന്ന 43000 രൂപ മടക്കി നല്‍കുന്നില്ല എന്ന് കാണിച്ച് ഹോം നഴ്സ് കോടതിയില്‍ ക്രമിനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ സമയത്ത് 18 വയസ് പൂര്‍ത്തിയായിരുന്ന ഇയാള്‍ മൂന്ന് മാസക്കാലം ജയിലിലുമായി. തുടര്‍ന്ന് നിര്‍ദ്ധനയായ മാതാവ് ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി മകനെ ജാമ്യത്തിലിറക്കി ചിലരുടെ സഹായത്തോടെ വിദേശത്ത് ജോലി തരപ്പെടുത്തി. വിദേശത്ത് ജോലി ചെയ്യുന്ന ഇപ്പോള്‍ 19 വയസ്സുള്ള ഇയാള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് 43000 രൂപയും അതിന്റെ പലിശയും മടക്കി നല്‍കണമെന്ന ആവശ്യമാണ് ഹോം നഴ്സ് കമ്മീഷന് മുമ്പാകെ ഉന്നയിച്ചത്. തന്റെ മകന്റെ പ്രായം മാത്രമുള്ള പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല്‍ കേസില്‍പെടുത്തുകയും ചെയ്ത സ്ത്രീയുടെ നടപടി അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണെന്ന് കമ്മീഷന് വിലയിരുത്തി. ഇത്തരത്തിലുള്ള സ്ത്രീകള്‍ പൊതുസമൂഹത്തിന് അപമാനവും കെട്ടുറപ്പുള്ള സമൂഹത്തിന് ഭീഷണിയുമാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. തുക മടക്കി നല്‍കണമെന്ന ഇവരുടെ ആവശ്യത്തിന് മേല്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ല എന്നും കോടതിയുടെ പരിഗണനയിലുള്ള ക്രിമിനല്‍ കേസിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കമ്മീഷന് അറിയിച്ചു. തിരിച്ചറിവെത്തുന്നതിന് മുമ്പ് കുട്ടി കള്‍ക്ക് ആവശ്യപ്പെടുന്നതെന്തും വാങ്ങി നല്കുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും കമ്മീഷന് നിരീക്ഷിച്ചു.
Trending Now
- ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ഡോ. ജെറി മാത്യുവിന് സമ്മാനിച്ചു
- കോന്നി കുമ്മണ്ണൂരില്‍ 15 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്
- കോന്നി എലിയറയ്ക്കല്‍ വീട് വേണോ : ഉടന്‍ വിളിക്കുക
- കോന്നിയില്‍ വസ്തു /വീട് എന്നിവ വേണോ : വിളിക്കൂ :വില്ക്കാന് ഉണ്ടോ
- വീടുകളും ,വസ്തുക്കളും ,കടമുറികളും വില്‍പ്പനയ്ക്ക്
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം