Trending Now

പത്തനംതിട്ട ജില്ലയില്‍ എയിഡ്സ് ബാധിധര്‍ കൂടി : 16 കുട്ടികള്‍ എച്ച്‌ഐവി അണുബാധിതര്‍: ആകെ 718 എച്ച്‌ഐവി ബാധിതര്‍

ഒരുവർഷത്തിനിടെ 45 പേർക്കുകൂടി പുതുതായി എച്ച്.ഐ.വി കണ്ടെത്തി. 18 വിദ്യാർഥികൾക്കാണ് ഇപ്പോൾ രോഗബാധയുള്ളത്. ഇതിൽ 11 പേർ ആൺകുട്ടികളും ബാക്കി പെൺകുട്ടികളുമാണ്. ഇതര സംസ്ഥാനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. നാഗാലാൻഡിൽ നിന്നുള്ള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനർജനിയിൽ രജിസ്റ്റർ ചെയ്ത ലെംഗിക തൊഴിലാളികളിൽ ഒരാൾക്ക് എയിഡ്സും രണ്ടുപേർക്ക് മറ്റ് ഗുഹ്യ രോഗവും ഉണ്ട് .ഇതേ തുടര്‍ന്ന് കുട്ടികളിലേക്കുള്ള എച്ച്.ഐ.വി വ്യാപനം തടയാന്‍ സ്വകാര്യ ആശുപത്രികള്‍ ആരോഗ്യ വകുപ്പുമായി കൈകോര്‍ക്കുന്നു.ജില്ലയില്‍ ആകെ 718 എച്ച്‌ഐവി അണുബാധിതരാണുള്ളത്. 16 കുട്ടികളും അണുബാധിതരായിട്ടുണ്ട്.
അമ്മയില്‍ നിന്നും കുട്ടികളിലേക്ക് എച്ച്‌ഐവി പകരുന്നത് തടയാന്‍ സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പുമായി കൈകോര്‍ക്കുന്ന പിപിറ്റിസിറ്റി (പ്രിവന്‍ഷന്‍ ഓഫ് പേരന്റ് റ്റു ചൈല്‍ഡ് ട്രാന്‍സ്മിഷന്‍ ഓഫ് എച്ച്‌ഐവി) പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രസവങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികള്‍ മുഖേനയായതിനാലാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളും ലാബുകളും എച്ച്‌ഐവി നിര്‍മാര്‍ജന പദ്ധതിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളിലെ എച്ച്‌ഐവി സ്‌ക്രീനിംഗ് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തിസ്വകാര്യത ഹനിക്കാതെ സിംസ് എച്ച്‌ഐവി പള്‍സ് വഴി ആരോഗ്യ വകുപ്പുമായി പങ്കുവയ്ക്കുകയും ആവശ്യക്കാര്‍ക്ക് വിദഗ്ദ്ധ സേവനം നല്‍കുന്നതുമാണ് പദ്ധതി. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വഴി നടപ്പാക്കുന്ന പദ്ധതി നാപ്‌കോ നിയോഗിച്ച സോളിഡാരിറ്റി ആന്‍ഡ് ആക്ഷന്‍ എഗെയ്ന്‍സ്റ്റ് എച്ച് ഐവി ഇന്‍ഫക്ഷന്‍ ഇന്‍ ഇന്‍ഡ്യ (സാതി) എന്ന സംഘടനയുമായി ചേര്‍ന്നാണ് ജില്ലയില്‍ പ്രാവര്‍ത്തിക മാക്കുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ.അനിതാകുമാരിയാണ് ജില്ലയിലെ നോഡല്‍ ഓഫീസര്‍.
എച്ച്‌ഐവി നിയന്ത്രണ പരിപാടി വഴി അണുബാധ പൂര്‍ണമായി തടയുന്നതിനും എച്ച്‌ഐവി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനും അണുബാധിതര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!