ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

Spread the love

പുഴകളും മലകളും കാട്ടു പൂക്കളും നന്മ നിറഞ്ഞ മാനവരും പ്രകൃതി യുടെ വര പ്രസാദവും നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ കോന്നിയൂര്‍ .പ്രകൃതി നമ്മള്‍ക്ക് വേണ്ടി കാത്തു വെച്ച പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുവാനും ,പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ട് ഭൂമിയുടെ മാറ് പിളര്‍ത്തുന്ന ദുഷ്ട ലാക്കുകളെ ഒറ്റപ്പെടുതുവാനും ഈ അവസരം ഉപയോഗിക്കാം .സമയം കാത്തു നില്‍ക്കാറില്ല .ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാന്‍ ഉണ്ട് .മുന്‍പേ പോയവര്‍ നമ്മള്‍ക്ക് പകര്‍ന്നു തന്ന അറിവുകള്‍ കോന്നിയുടെ മണ്ണില്‍ നട്ട് നനച്ച് തഴച്ചു വളര്‍ത്തിക്കൊണ്ട് പുതുയുഗത്തെ വരവേല്‍ക്കാം .എന്നും നല്ല സമയം ആണ് .ആരോഗ്യം ഉള്ള മനസ്സും ചിന്തയും ശരീരവും ആഗ്രഹിക്കുന്നത് നാടിന്‍റെ ഉണര്‍വ് ആണ് .എല്ലാ പ്രിയ കൂട്ടുകാര്‍ക്കും കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ട ലിന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
…..ടീം കോന്നി വാര്‍ത്ത …………

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു