Trending Now

ഗര്‍ഭിണികള്‍ക്ക് ബസ്സില്‍ സീറ്റ് സംവരണം ഉണ്ടത്രേ ..ഇല്ലെന്ന് അനുഭവസ്ഥ പറയുന്നു

മാസം 8 മാസം ഗ൪ഭിണിയായ ഞാ൯ കുമ്പഴ മുതല്‍ കോന്നി വരെ സ്വകാര്യബസില്‍ യാത്ര ചെയ്തത് നിന്നാണ്
……………………………………………………………………………………….
ഗര്‍ഭിണികള്‍ക്ക് ബസ്സില്‍ സീറ്റ് സംവരണം ഉണ്ടത്രേ ..ഇല്ലെന്ന് അനുഭവസ്ഥ പറയുന്നു :ദേവിക രമേശ്‌ ഇങ്ങനെ പറയുമ്പോള്‍ കുറഞ്ഞ പക്ഷം ആര്‍ .ടി ഓ എങ്കിലും ഒന്ന് പ്രതികരിക്കണം .മുഖ്യമന്ത്രി എന്തെല്ലാം നോക്കണം .ഗര്‍ഭിണി ബസില്‍ നിന്നും വീണു മരിച്ചു :മിക്ക സ്വകാര്യ ബസ്സിലും വാതില്‍ ഇല്ല :നിയമം നിയമപാലകര്‍ തന്നെ തെറ്റിക്കുന്നു :

ദേവികയുടെ കുറിപ്പ് കാണുക പ്രതികരിക്കുക
——————–ഗ൪ഭിണികള്‍ക്ക് സീറ്റ് സംവരണം ഉണ്ടത്രേ…എതു ബസില്‍ എന്നു കൂടി സ൪ക്കാര്‍ പറയണം…ഇക്കഴിഞ്ഞ മാസം 8 മാസം ഗ൪ഭിണിയായ ഞാ൯ കുമ്പഴ മുതല്‍ കോന്നി വരെ സ്വകാര്യബസില്‍ യാത്ര ചെയ്തത് നിന്നാണ്..കണ്ടക്ടറോട് പലതവണ സീറ്റ് ആവശ്യപ്പെട്ടെങ്കിലും അത് കേട്ട ഭാവം പോലും അയാള്‍ നടിച്ചതുമില്ല.എന്നാല്‍ ഇതേ ബസുടമയുടെ മറ്റു ബസുകളിലൊക്കെ തന്നെ വളരെ സൗമ്യമായി കയറുമ്പോള്‍ തന്നെ യാത്രാസുരക്ഷിതത്വം നോക്കി സീറ്റ് തരികയും ചെയ്തിട്ടുണ്ട്…അതുപോലെ തന്നെ പ്രായമായ പുരുഷന്മാരും ആണ്കുട്ടികളും അടക്കം എണീറ്റ് തന്നാലും 99% സ്ത്രീകള്‍ക്കും ഒന്ന് ഒതുങ്ങി ഇരിക്കാ൯ കൂടി മടിയാണ്…
നിയമങ്ങള്‍ ഒക്കെ കടലാസില്‍ ഒതുങ്ങുന്നതു കൊണ്ടാണ് ഇത്തരം അപകടങ്ങള്‍ വ൪ദ്ധിക്കുന്നതും….

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!