Trending Now

മന്ത് രോഗ നിര്‍മാര്‍ജന ഗുളികകള്‍ വിതരണം ചെയ്തു

കോന്നിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗ നിര്‍മാര്‍ജന ഗുളികകള്‍ വിതരണം ചെയ്തു

കോന്നിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ മന്ത് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ കോന്നി താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള സബ് സെന്റര്‍,മറ്റ് ആരോഗ്യ പരിപാലന മേഖലകള്‍ കേന്ദ്രീകരിച്ചു കൊണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ കീഴിലുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗം നിര്‍മ്മാര്‍ജനം ചെയ്യുന്നതിനും കൂടുതല്‍ ആളുകളില്‍ ഈ രോഗം പിടി പെടാതെ ഇരിക്കുവാനും മരുന്ന് വിതരണം ചെയ്തു .തൊഴിലാളി ഇടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു കൊണ്ട് രാവും പകലും ഗുളികകള്‍ നല്‍കി വരുന്നു .ഈ ഗുളികകള്‍ ഇവര്‍ കഴിച്ചു എന്ന് ഉറപ്പു വരുത്തുന്നു .ഒരേ സമയം 4 ഗുളികകള്‍ നല്‍കി വരുന്നു .കോന്നി മേഖലയിലെ എല്ലാ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ഗുളിക ലഭിച്ചു എന്ന് ഉറപ്പു വരുത്തും .തൊഴിലിന് പുറത്തു പോയവര്‍ താമസ സ്ഥലത്ത് എത്തുമ്പോള്‍ രാത്രിയിലും മരുന്ന് വിതരണം നടക്കുന്നു .തൊഴില്‍ ശാലകളില്‍ പകല്‍ നേരം മരുന്ന് നല്‍കും.കോന്നി താലൂക് ആശുപത്രി ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ എം കെ ബഷീറിന്‍റെ കീഴില്‍ ഉള്ള സ്ഥലങ്ങളായ കോന്നി ടൌണ്‍ ,മങ്ങാരം ,പേരൂര്‍ ക്കുളം ,‍,എലിയറക്കല്‍ ,പൂവന്‍ പാറ മേഖലയില്‍ മരുന്ന് വിതരണം തുടങ്ങി .പത്തനംതിട്ട ജില്ലയില്‍ 17 പേര്‍ക്ക് മന്ത് രോഗം കണ്ടെത്തിയിരുന്നു .അടൂരില്‍ ആണ് കൂടുതല്‍ .അനേക വര്‍ഷങ്ങള്‍ക്കു ശേഷമാവും രോഗ ലക്ഷണങ്ങള്‍ പ്രകടമാവുക. മന്ത് ബാധിത പ്രദേശത്ത് സ്ഥിരം താമസ്സിക്കുന്നവരെ മാത്രമേ മന്ത് ബാധിയ്ക്കു. ആറ് മാസം പ്രായമുള്ള ശിശുക്കളില്‍ വരെ മന്ത് ബാധ കണ്ടെത്തിയിട്ടുണ്ട് . ഇരുപതു മുതല്‍ മുപ്പതു വയസ്സ് പ്രായക്കാരിലാണ് മൈക്രോഫിലറിയ ബാധ കൂടുതലായി കാണപ്പെടുന്നത്. മന്ത് രോഗ വിരകള്‍ ശരീരത്തില്‍ ഉള്ളവവര്‍ക്കെല്ലാം മന്തിന്റെ രോഗലക്ഷണങ്ങള്‍ ബാഹ്യമായി കാണണമെന്നില്ലമനുഷ്യശരീരത്തിലെ ലസികാഗ്രന്ഥികളിലും കുഴലുകളിലും ജീവിക്കുന്ന മന്തുവിരയാണ് ഈ രോഗം ഉണ്ടാക്കുന്നത്.ഡിഇസി ഗുളികകള്‍ ആണ് നല്‍കുന്നത് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു