Trending Now

അങ്ങനെ തുമ്പോർജിയ കോന്നിയുടെ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു

 

ഗവി കാട്ടിലെ മരങ്ങളില്‍ പടര്‍ന്നു കയറി കാടിന് സൗന്ദര്യന്‍റെ മാറ്റ് കൂട്ടുന്ന ചുവപ്പുരാശി നൽകുന്ന ‘തുമ്പോർജിയ’ വള്ളിച്ചെടി കോന്നി ഇക്കോ ടൂറിസം സെന്ററില്‍ പൂത്തു .വള്ളി ചെടിയായ ഈ സസ്യം ഇക്കോ ടൂറിസം കേന്ദ്രത്തിലെ മിക്ക മരങ്ങളിലും പടര്‍ന്നു കയറി നിറയെ വള്ളി പൂക്കള്‍ നിറഞ്ഞു .സഞ്ചാരികളില്‍ ഇത് മറ്റൊരു അത്ഭുതം സൃഷ്ടിക്കുന്നു . ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച പൂപ്പന്തലിലേക്കും തുമ്പോർജിയ പൂത്ത് വല്ലികളായി കാണികളുടെ മനം കവരുകയാണ്. സന്ദർശകർക്ക് പൂപ്പന്തൽ തണലേകുന്നതോടൊപ്പം കാഴ്ച്ചയുടെ വിരുന്നു ഒരുക്കുന്നു .ഗവി കാട്ടില്‍ കണ്ടു വരുന്ന ഈ സസ്യം കോന്നി ആന താവളത്തില്‍ വെച്ചു പിടിപിച്ചു .

പാലോട് ബോട്ടാണിക്കൽ ഗാർഡനിൽ നിന്നാണ് അധികൃതർ തുമ്പോർജിയ എത്തിച്ചത്. വള്ളി മുറിച്ചാണ് നടുന്നത് .അടിവളമായി കാലി വളവും ആട്ടിന്‍ കാഷ്ടവും നല്‍കുമെങ്കിലും ഇവിടെ ആന പിണ്ഡമാണു വളമായി നല്‍കിയത് .ഒരു മാസം കൊണ്ട് വള്ളികള്‍ വളരുന്നു .വളരുമ്പോള്‍ തന്നെ താങ്ങ് നല്‍കുന്നു .മരങ്ങളില്‍ കയറ്റി വിട്ടാണ് വളര്‍ത്തുന്നത് എങ്കിലും ഉധ്യാനങ്ങളില്‍ പൂ പന്തല്‍ നിര്‍മ്മിച്ച്‌ നല്‍കിയാല്‍ വള്ളികള്‍ പടരുകയും എപ്പോഴും തണുപ്പ് നിലനിര്‍ത്തുകയും ചെയ്യും .വള്ളികള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണു പൂക്കുന്നത് . വെളുത്ത പുഷ്പങ്ങളുള്ള തുമ്പോർജിയ കാണാന്‍ അഴകാണു.പൂക്കള്‍ കൊഴിയുമ്പോള്‍ നീളമുള്ള വള്ളികളില്‍ നിറയെ ചെറിയ കായ്കള്‍ നിറയും .ഈ കായ്കള്‍ ആണ് പൂക്കളേക്കാള്‍ മനോഹരം .ഒരു വര്‍ഷം മുന്‍പാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രമായ ആന താവളത്തില്‍ തുമ്പോർജിയ നട്ടത് .ഇത് ആദ്യമായാണ് പുഷ്പിക്കുന്നത് .ഇവിടെ തീര്‍ത്ത പൂ പന്തല്‍ നിറയെ തുമ്പോർജിയ കായ്കള്‍ ഉണ്ട് .മറ്റ് മരങ്ങളിലും തുമ്പോർജിയ പടര്‍ന്നപ്പോള്‍ വിനോദ സഞ്ചാരികളുടെ മനസ്സില്‍ കൂടി തുമ്പോർജിയ പടര്‍ന്നു കയറി .അശോകം പോലെയുള്ള സസ്യങ്ങളില്‍ ഇവ പടര്തിയാല്‍ തണല്‍ മാത്രമല്ല ലഭിക്കുന്നത് .നല്ലൊരു പച്ചമരുന്നു കൂടിയാണ് തുമ്പോർജിയ.നീര് നിശേഷം ശമിപ്പുക്കന്ന ഈ സസ്യം .ഇടിച്ചു പിഴിഞ്ഞ് നീരെടുത് ആട്ടിന്‍ പാലും വെളിച്ചെണ്ണയും കൂടി കലര്‍ത്തി മൂപിച്ചു തേച്ചാല്‍ മുടി രോമ വളര്‍ച്ച യുണ്ടാകും .ഗുണം തിരിച്ചറിഞ്ഞവര്‍ ഈ സസ്യത്തിന്റെ തണ്ടുകള്‍ തേടി എത്തുന്നുണ്ട് .തുമ്പോർജിയ യുടെ തണലില്‍ ഇരുന്നാല്‍ ആലിന്റെ ചുവട്ടില്‍ ഇരിക്കുന്ന കുളിര്‍മ കിട്ടും .അങ്ങനെ തുമ്പോർജിയ കോന്നിയുടെ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കാണികളെ ആകര്‍ഷിക്കുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!