ലഹരി നുണയുവാന്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം
പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഒഴിഞ്ഞ കോണുകള്‍ ,ഗ്രൌണ്ട് എന്നിവിടെ ലഹരി നുണയുന്ന കൌമാരക്കാരുടെ ഇടമായി മാറിയെന്നുള്ള സമീപ വാസികളുടെ പരാതി അധികാരികള്‍ ഗൌരമായി കാണുക .സ്റ്റേഡിയ പരിസരം ശിവമൂലി എന്ന നീലച്ചടയന്‍ കഞ്ചാവ് സുലഭമായി ലഭിക്കുന്ന സ്ഥലമായി മാറിയെന്നുള്ള പരാതിയാണ് ഉള്ളത് .സ്കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികളാണ് അടിമകള്‍ .സ്റ്റേഡിയ സമീപത്ത് തന്നെ ഉള്ള ഏതോ കേന്ദ്രത്തില്‍ നിന്നും കഞ്ചാവ് വില്പന ഉള്ളതായി പരാതി ഉണ്ട് .കേന്ദ്രത്തില്‍ നിന്നും കഞ്ചാവ് ആവശ്യകാര്‍ക്ക് സ്റ്റേഡിയ പരിസരത്ത് എത്തിച്ചു നല്‍കുവാന്‍ “എജന്‍സി”ഉണ്ട് എന്നുള്ള രഹസ്യ വിവരം ചിലര്‍ അധികാരികളെ അറിയിച്ചു എങ്കിലും ഒരു പരിശോധന പോലും ഉണ്ടായില്ല .
കായിക പരിശീലനത്തിന്എന്ന പേരില്‍ എത്തുന്ന ആളുകളെ പരിശോധിക്കാന്‍ കഴിയാത്തത് ആണ് കഞ്ചാവ് വില്പനയ്ക്ക് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വേദി യാകുന്നത് .ആറു മാസമായി സ്ഥലവാസികള്‍ക്ക് പരിചയം ഇല്ലാത്ത ചിലയാളുകള്‍ ഇവിടെ എത്താറുണ്ട് .സ്കൂള്‍ കുട്ടികള്‍ ബൈക്കുകളിലും കാറിലും സ്റ്റേഡിയ ഗ്രൌണ്ടില്‍ എത്തി അഞ്ചു മിനിട്ടിന് ഉള്ളില്‍ “ഇടപാടുകള്‍ “നടത്തി മടങ്ങും .കായിക പരിശീലനമല്ല ലക്‌ഷ്യം എന്നുള്ള വ്യെക്തമായ അറിവ് ലഭിച്ചവര്‍ ആണ് അധികാരികള്‍ക്ക് പരാതി അയച്ചത് .എന്നാല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയ ഭാഗങ്ങളില്‍ പരിശോധന ഉണ്ടായില്ല .ഇവിടെ അടുത്തുള്ള ഏതോ കേന്ദ്രത്തില്‍ നിന്നുമാണ് കഞ്ചാവ് പൊതികള്‍ കൊണ്ട് വരുന്നത് എന്നുള്ള കാര്യം സമീപ വാസികള്‍ ജാഗ്രതയോടെ നോക്കി കാണുന്നു .