Trending Now

ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി കാവൂട്ടി

ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി കാവൂട്ടി
………………………………………….

ഭാരതകഥയുടെ ഇതിഹാസ വൃത്തങ്ങള്‍ കാപ്പൊലിയ്ക്ക് ദ്രുത താളം കൊട്ടി
കേറി .രാത്രിയാമങ്ങളില്‍ പ്രകൃതിക്ക് നല്‍കേണ്ട എല്ലാ ഊട്ടുംപൂജയും
അര്‍പ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കാവൂട്ട് ചടങ്ങുകള്‍ നടന്നു .ശബരിമലയിൽ കുരുതി പൂജ കഴിഞ്ഞതിന് ശേഷമാണ് ഈ ചടങ്ങ് നടന്നു വരുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ളതും ദ്രാവിഡ ആചാരത്തിന്‍റെ ഭാഗമായാണ് ചടങ്ങുകള്‍ നടക്കുന്നത് .
.ഭാരതാംബയുടെ വിരിമാറില്‍ രൂപം കൊണ്ട കലാരൂപം ഭാരത കളിയുടെ താളം മുറുകിയ മൂവന്തിയ്ക്ക് കാവിലെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഭദ്രദീപം തെളിഞ്ഞു .തട്ട 18 കര ,കോന്നി മുന്നൂറും അരുവാപ്പുലം അഞ്ഞൂറും കരകള്‍ക്ക് വേണ്ടി കരകളെ വിളിച്ചു ചൊല്ലി .തുടര്‍ന്ന് പരമ്പു നിവര്‍ത്തി 101 കുലജാതകര്‍ക്ക് വേണ്ടി തൂശനില നീട്ടിയിട്ട്‌ മുറുക്കാന്‍ അടുക്കുകള്‍ ,ചുട്ട വിള വര്‍ഗ്ഗം, കരിയ്ക്ക് ,നിലവിളക്ക് ,വറ പൊടി ,മുളയരി നിവേദ്യം എന്നിവ സമര്‍പ്പിച്ചു .

കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി അതില്‍ ഹവിസുകള്‍ അര്‍പ്പിച്ചു .അകത്തും പുറത്തും ഉള്ള കളരികള്‍ക്ക് വെള്ളം കുടി നിവേദ്യം തളിച്ചു.ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളില്‍ നിറഞ്ഞു നിര്‍ത്തിക്കൊണ്ട് മലകളെ വിളിച്ചു കൊണ്ട് കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ആഴിപൂജയും വെള്ളം കുടി നിവേദ്യവും ഏഴര വെളുപ്പിനെ വരെ നടന്നു .കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,രണ്ടാം ത റ ഗോപാലന്‍ ഊരാളി ,രാജു ഊരാളി എന്നിവര്‍ പൂജകള്‍ക്ക് നേത്വ ത്വം വഹിച്ചു .
കാവ് സംരക്ഷണ സമിതി പ്രസിഡണ്ട്‌ അഡ്വ :സി വി ശാന്ത കുമാര്‍
,സെക്രട്ടറി സലിം കുമാര്‍ ,ട്രഷറര്‍ സന്തോഷ്‌ കുമാര്‍ ,രക്ഷാധികാരി കെ
സി രാജന്‍ കുട്ടി ,രഥ ഘോക്ഷ യാത്ര ചെയര്‍മാന്‍ സാബു കുറുമ്പ കര,പി
ആര്‍. ഒ. ജയന്‍ കോന്നി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!