Trending Now

എളിമയുടെ ജന സേവനം :പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്‌ ഇങ്ങനെയാണ്

എളിമയുടെ ജന സേവനം :പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്‌ ഇങ്ങനെയാണ്

ഔദ്യോഗിക വാഹനം സൈക്കിള്‍: ഒരു ബോര്‍ഡ്, ‘പ്രസിഡണ്ട്‌ , ഗ്രാമപഞ്ചായത്ത് പാമ്പാടി’
…………………………………………………………………………..

ഇത് ‘മാത്തച്ചന്‍ പാമ്പാടി’ .കോട്ടയം പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്‌ .ഔദ്യോഗിക നാമം ഫിലിപ്പോസ് തോമസ്.എളിമയുടെ പര്യായമായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. സൈക്കിളാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വാഹനം . സൈക്കിള്‍ ഹാന്റിലിന് മുകളില്‍ ഒരു ബോര്‍ഡും. ചുവപ്പില്‍ വെള്ള അക്ഷരങ്ങള്‍ ‘പ്രസിഡന്റ് , ഗ്രാമപഞ്ചായത്ത് പാമ്പാടി’ .ഈ സൈക്കിളില്‍ ആണ് പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഉള്ള പരിപാടികളില്‍ എത്തുന്നത്‌ .

ചെറുപ്പം മുതലേ സൈക്കിള്‍ ഓടിക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷേ പതിനേഴാമത്തെ വയസ്സില്‍ കോളജില്‍ പോകുമ്പോഴാണ് സ്വന്തമായൊരു സൈക്കിള്‍ വാങ്ങുന്നത്. പിന്നെ സ്ഥിരം കോളജില്‍ പോകുന്നതും വരുന്നതുമെല്ലാം സൈക്കിളിന്മേലായിരുന്നു. ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും. സിഎംഎസ് കോളേജില്‍ ഫിസിക്‌സായിരുന്നു പഠിച്ചതെങ്കിലും പിന്നീട് പൊതു പ്രവര്‍ത്തനത്തിലേക്ക് പൂര്‍ണമായും മാറി. കെഎസ്‌യു വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി. ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റും പാമ്പാടി പഞ്ചായത്ത് പ്രസിഡന്റുമാണ്. ഗവണ്‍മെന്റ് ഡ്രൈവര്‍ അഞ്ച് മണിയാകുമ്പോള്‍ പോകും. ഡ്രൈവിംഗ് അറിയാത്തതുകൊണ്ട് തന്നെ മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടി വരും. അത് അത്ര എളുപ്പമല്ല. സമയവും നഷ്ടമാണ്. അതുകൊണ്ട് തന്നെ സ്വന്തമായി പോകാന്‍ സൈക്കിള്‍ മതിയെന്ന് ഫിലിപ്പോസ് തീരുമാനിച്ചു.‘സൈക്കിള്‍ കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഇന്ധനലാഭമാണ് പ്രധാനം. മറ്റൊന്ന് വ്യായാമം .അങ്ങനെ നമ്മുടെ ജന നേതാവ് സൈക്കിള്‍ യാത്രകൊണ്ട് വാര്‍ത്തകളില്‍ നിറയുന്നു .ഒരു ജന പ്രതിനിധി എങ്ങനെ വേണം എന്ന് പഠിപ്പിക്കുന്നു .ഇതേപോലെ നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ട്‌മാര്‍ സൈക്കിള്‍ യാത്ര തിരഞ്ഞെടുത്താല്‍ ഇന്ധന ലാഭം ഒപ്പം ആരോഗ്യം നിലനിര്‍ത്താം .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു