കാലിയായ പാത്രത്തിൽ അടിച്ചു ശബ്ദമുണ്ടാക്കി പ്രതിക്ഷേധം :കോന്നി താലൂക്കിലെ മെമ്പര്‍മാര്‍ക്ക് ശകാരം ,തെറി വിളി ,നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യം :കാരണക്കാര്‍ കോന്നി ജല അതോറിറ്റി
ജല വിഭവ വകുപ്പിന്‍റെ അനാസ്ഥ മൂലം തണ്ണി തോട് മേഖലയില്‍ ജനപ്രതിനിധികള്‍ക്ക് വീടിന് പുറത്ത് ഇറങ്ങി നടക്കുവാന്‍ കഴിയുന്നില്ല എന്ന് ചില അംഗങ്ങള്‍ പറയുന്നു .കുടിവെള്ളം പൈപ്പിലൂടെ കിട്ടിയില്ലെങ്കില്‍ പഴി വാര്‍ഡ് മെമ്പര്‍ക്ക് .
ജനങ്ങളോട് മറുപടി പറയാൻ കഴിയാതെ പ്രയാസത്തിലായി ജനപ്രതിനിധികൾ. ജല അതോറിറ്റി അധികൃതരുടെ വാക്ക് വിശ്വസിച്ച് ഇന്നോ നാളെയോ വെള്ളം കിട്ടുമെന്ന് അറിയിക്കുമെങ്കിലും നടപടി ഉണ്ടാകാത്തതിനാൽ ശകാരവും മറ്റും കേൾക്കേണ്ടിവരുന്നതു തങ്ങളാണെന്നു ജനപ്രതിനിധികൾ പറഞ്ഞു. വെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ആളുകൾ അംഗങ്ങളുടെ വീടുകൾക്കു മുൻപിൽ എത്തി കാലിയായ പാത്രത്തിൽ അടിച്ചു ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണെന്നും നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അംഗങ്ങള്‍ പറയുന്നു.വെള്ളം കിട്ടുവാന്‍ കോന്നി ഓഫീസ്സില്‍ ഉപരോധം ,മറ്റ് സമരം നടത്തും ,ഇന്നോ നാളയോ വെള്ളം കിട്ടും എന്നൊരു ഉറപ്പിനു വേണ്ടി യാണ് സമരം .എന്നാല്‍ കാത്തു നിന്നിട്ടും വെള്ളം ഇല്ല .ഒരു പ്രദേശത്തെ വിഷയം അല്ല .കോന്നി ജല അതോറിട്ടി ഓഫീസ് തികഞ്ഞ അനാസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത് .ഒരു ജീവനക്കാര്‍ക്കും ജനതയോട് മമതയോ ഉത്തര വാദിത്വ ബോധമോ ഇല്ല .വെള്ളം കിട്ടാത്തവര്‍ ഫോണില്‍ വിളിച്ചാല്‍ പരാതി എഴുതി വെക്കാറില്ല .നേരില്‍ ചെന്നാല്‍ ബന്ധ പെട്ട ജീവനക്കാരന്‍ ഒളിച്ചിരിക്കും .കരാര്‍ ജീവനക്കാര്‍ കൈ മലര്‍ത്തും .വകുപ്പ് മേധാവി ഫോണ്‍ എടുത്തു നാല് കറക്കും ആരെയോ വിളിച്ചു വെള്ളം കൊടുത്തേക്കണം എന്നൊരു വാക്കും .കഴിഞ്ഞു അന്വേഷണവും വെള്ളം കൊടുക്കലും .സഹികെട്ട് ജനം വാര്‍ഡ് മെമ്പര്‍ മാരുടെ വീടിന് മുന്നില്‍ കാലിയായ പാത്രത്തില്‍ കൊട്ടുകയാണ് .പല കൊട്ട് കൊടുത്താല്‍ ഒരു കൊട്ട് കേള്‍ക്കും എന്നൊരു പഴമൊഴി ഉണ്ട് .ജീവ ജലം നല്‍കേണ്ടത് സര്‍ക്കാര്‍ കടമയാണ് .കോന്നിയുടെ ഹൃദയ ഭാഗത്ത് കൂടി അച്ചന്‍കോവില്‍ നദിയും തണ്ണി തോട് വഴി കല്ലാറും ഒഴുകുന്നു .ഇഷ്ടം പോലെ ജലം ഉണ്ട് .ആറ്റിലെ കിണറ്റിലെ ചെളി നീക്കിയാല്‍ കിണറില്‍ വെള്ളം നിറയും .ഇതിനൊന്നും സമയം കണ്ടെത്തുവാന്‍ കഴിയാത്ത ജീവനക്കാര്‍ കൃത്യം ഒന്നാം തീയതി വാങ്ങുന്ന ശമ്പളതിനോട് എങ്കിലും കൂറ് പുലര്‍ത്തണം .കോന്നി ജല അതോരിറ്റി ഓഫീസ് പ്രവര്‍ത്തനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ഉണ്ടാകണം .