Trending Now

അച്ചന്‍കോവില്‍ നദിയിലെ ജലം കുറയുന്നതോടെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു

അച്ചന്‍കോവില്‍ നദിയിലെ ജലം അനുദിനം കുറയുന്നതോടെ നദീ വെള്ളം ഉപയോഗിച്ചുള്ള 27 കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു .അച്ചന്‍കോവില്‍ തുടങ്ങി വീയപുരം വരെയുള്ള ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം ആണ് മുന്‍പ് എങ്ങും ഇല്ലാത്ത വിധം പ്രതി സന്ധിയില്‍ ആയി .അച്ചന്‍കോവില്‍ ഗിരി നിരയായ പശുക്കിടാ മേട്ടില്‍ നിന്നും ഉത്ഭവിക്കുന്ന അച്ചന്‍കോവില്‍ നദി തൂവന്‍ മല വഴി അച്ചന്‍കോവില്‍ കടന്ന് കല്ലേലി യില്‍ എത്തുമ്പോള്‍ 90 തോടും കാട്ടിലൂടെ ഉള്ള തൊണ്ടി യാറും ,കാനയാറും ചേര്‍ന്നാണ് കോന്നിയിലൂടെ ,കുമ്പഴ ,പത്തനംതിട്ട വലം ചുഴി ,മറൂര്‍ ,താഴൂര്‍,കൈപ്പട്ടൂര്‍ ,പന്തളം ,വീയപുരം എത്തുന്നത്‌ .ഇവിടെ വെച്ചു പമ്പാനദിയുമായി ചേര്‍ന്ന് ഒഴുകുന്നു .കല്ലേലി അരുവാപ്പുലം കോന്നി ശുദ്ധ ജല പദ്ധതി മുതല്‍ വീയപുരം വരെ ഉള്ള 27 വലിയ ശുദ്ധ ജല പദ്ധതിയും അത്ര തന്നെ ചെറുതായ പദ്ധതിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം കാര്യമായി ബാധിക്കുന്ന വിധം അച്ചന്‍കോവില്‍ നദിയിലെ ജലം താഴ്ന്നു .തമിഴ് നാട്ടിലെ മേക്കര അണകെട്ട് വന്നതില്‍ പിന്നെയാണ് ഈ നദിയിലെ ജലം കുറഞ്ഞത്‌ എന്നുള്ള പരാതി കേരള ജലസേചന വകുപ്പ് അന്വേഷിച്ചില്ല .തൂവന്‍ മലയുടെ അടിയില്‍ നിന്നും ഒരു ഗുഹ നിര്‍മ്മിച്ച്‌ അച്ചന്‍കോവില്‍ നദിയുടെ ഉത്ഭവ സ്ഥാനത്ത് നിന്നും മേക്കര അനകെട്ടില്‍ വെള്ളം എത്തിച്ചു വരുന്നതായുള്ള പരാതിയാണ് ഉള്ളത് .ഇതിനാല്‍ ഉത്ഭവ സ്ഥാനത്ത് വെച്ചു തന്നെ ജല ചൂഷണം നടക്കുന്നു എന്നാണ് പരിസ്ഥിതി വാദികളുടെ അഭിപ്രായം .വേനല്‍ കൂടിയതോടെ കാട്ടിലെ തോടുകള്‍ പൂര്‍ണ്ണമായും വറ്റി .അച്ചന്‍കോവില്‍ നദിയിലെ ഉത്ഭവ സ്ഥാനത് നിന്നുള്ള ജലമാണ് ഇപ്പോള്‍ ഒഴുകി വരുന്നത് .ഇത് തീര്‍ത്തും കുറവാണ് .വലിയ കുഴികളില്‍ ഉള്ള ജലം മാത്രമാണ് ഇപ്പോള്‍ ചെറിയ നീരൊഴുക്ക് ആയി ഉള്ളത് .പല സ്ഥലത്തും ചെറിയ നീര്‍ ഒഴുക്ക് മാത്രമാണ് .ശുദ്ധ ജല പദ്ധതിയുടെ നദിയിലെ കിണറുകളില്‍ മണല്‍ അടിഞ്ഞു .ഇതിനാല്‍ ഇതില്‍ ജലം കുറവാണ് .വരും ദിനം പദ്ധതികളുടെ പ്രവര്‍ത്തനം തന്നെ നിലയ്ക്കും .ഇതിനാല്‍ കിണറുകളിലെ മണല്‍ വാരി നീക്കുവാന്‍ ഉടന്‍ നടപടി ആവശ്യമാണ്‌ .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു