Trending Now

കോന്നി മേഖലയില്‍   ലക്ഷങ്ങളുടെ തട്ടിപ്പ് :  ഗ്യാസ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം

കോന്നി മേഖലയില്‍   വന്‍ തട്ടിപ്പും     പണപ്പിരിവും 
ഗ്യാസ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം
……………………………………………………..
കോന്നി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാര്‍ എന്ന വ്യാജേന വീടുകളിലെത്തി അനധികൃതമായി പണപ്പിരിവ് നടത്തുകയും ആധാറിന്റെ പകര്‍പ്പ് വാങ്ങുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ ഗ്യാസ് ഉപഭോക്താക്ക ള്‍ ജാഗ്രത പാലിക്കണമെന്ന് കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഓയില്‍ കമ്പനിയോ ഗ്യാസ് ഏജന്‍സിയോ നല്‍കുന്ന നിയമാനുസൃത ഐഡന്റിറ്റി കാര്‍ഡില്ലാതെ ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ ഉപഭോക്താക്കളില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യരുത്. നിയമാനുസൃത ഐഡന്റിറ്റി കാര്‍ഡില്ലാതെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ പൊതുജനങ്ങള്‍ ഇതിന്റെ ആധികാരികത ഉറപ്പാക്കാനായി അതത് ഗ്യാസ് ഏജന്‍സികളില്‍ ബന്ധപ്പെടണം.

കോന്നി താലൂക്കിലെ ഗ്യാസ് ഏജന്‍സികളുടെ പേരും ഫോണ്‍ നമ്പരും: കോന്നി മാര്‍ക്കറ്റിംഗ് സൊസൈറ്റി (ഭാരത് ഗ്യാസ്)- 0468 2242371, ആര്‍.സി.ബി ഗ്യാസ് ഏജന്‍സി – 0468 2242405, ശബരി ഗ്യാസ് സര്‍വീസ് വടശേരിക്കര – 04735 206030, ജോണ്‍സണ്‍ ഗ്യാസ് ഏജന്‍സി പത്തനാപുരം- 0475 2015434. പരാതികള്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസിലും അറിയിക്കാം. ഫോണ്‍: 0468 2246060.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!