Trending Now

വന വാസി വനിതാ രോദനം കാട് മാത്രം അറിയുന്നു

വനവാസികളായ ആദിവാസികളെ കുറിച്ചു തന്നെ ആരും പഠിപ്പിക്കണ്ടാ എന്ന് കേരള പിന്നോക്ക മന്ത്രി കഴിഞ്ഞിടെ ആവര്‍ത്തിച്ചു പറഞ്ഞു .ആദിവാസികളെ കുറിച്ച് ഉള്ള അറിവില്‍ വെറും “ബാലനായ “ഈ മന്ത്രിയുടെ തുടര്‍ന്നുള്ള അറിവിലേക്ക് വേണ്ടി അല്‍പം കാട്ടു കാര്യങ്ങള്‍ പറയുന്നു .

വന വാസികളായ ആദിവാസികളെ പല തട്ടില്‍ ആദിവാസി വിഭാഗങ്ങളായി ജാതി തിരിച്ച് രേഖകള്‍ ഉണ്ടാക്കി പലവക നിരത്തുകയാണ് സര്‍ക്കാരിന്‍റെ മുഖ്യ ഹോബി അഥവാ വിനോദം .ആദിവാസി യുവതികളുടെ രോദനം അറിയുന്നത് വനം മാത്രം .ആചാരവും അനുഷ്ടാനവും കര്‍ശനമായി വനത്തില്‍ ഇന്നും തുടരുന്നു .

 

തീണ്ടാരി രക്തം കാണുന്ന സ്ത്രീകള്‍ ഏഴു ദിനം കുടിലില്‍ നിന്നും മാറി താമസിക്കുന്നു .

 

ഇത്  കാട്ടു നിയമം 

പൂര്‍ണ്ണ ഗര്‍ഭിണി ഊരില്‍ നിന്നും അകലെ വാലാഴ്മ പുരയില്‍ തനിയെ താമസിച്ചു നൊന്തു പ്രസവിച്ചു ഏഴാം നാളില്‍ ഒഴുക്ക് വെള്ളത്തില്‍ കുളിച്ചു കൈക്കുഞ്ഞുമായി കുടിലില്‍ എത്തുമ്പോള്‍ മാത്രം ആണ് പ്രവേശനം .ആദിവാസി സ്ത്രീകള്‍ക്ക് വേണ്ടി ദേഹ രക്ഷ എന്ന പേരില്‍ എത്ര കോടികള്‍ പാഴാക്കി .തീണ്ടാരി രക്തം ഒപ്പുന്ന ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ പഞ്ഞി പൊതിഞ്ഞ കെട്ടുകള്‍ക്ക് എത്ര കൊടി മുടക്കി .ആദിവാസികള്‍ക്ക് സുഖ ചികിത്സ യ്ക്ക് വേണ്ടി എന്ന് പറഞ്ഞു എത്ര കോടികള്‍ കളഞ്ഞു .കണക്കുകളില്‍ കോടികള്‍ അടിച്ചു മാറ്റിയവര്‍ വന വാസികളുടെ രോദനം കേള്‍ക്കുന്നില്ല . കാട് മാത്രം കാടറിയുന്നഒരുപാട് ആചാരം ഉണ്ട് .പരിഷ്കാര സമൂഹം തീണ്ടാ പാട് അകലെ നിര്‍ത്തുന്ന ആദിവാസികളെ കുറിച്ചുള്ള ഗഹനമായ അറിവ് ഉള്ളവരെ വേണം മന്ത്രി മാരാ ക്കുവാന്‍ .വിവരം ഉണ്ടെന്നു സ്വയം നടിക്കുന്ന വിവര ദോഷി കള്‍ ഭരണത്തില്‍ ഏറുമ്പോള്‍ ആണ് വന വാസി നിയമങ്ങള്‍ ലംഘിക്കുന്നത് .വനത്തില്‍ അധിവസിക്കുന്ന ആദിവാസി അമ്മമാര്‍ കഷ്ടതയില്‍ ആണ് .ട്രൈബല്‍ വകുപ്പില്‍ നിന്നും അരിയും പയറും കൃത്യമായി പോലും ലഭിക്കുന്നില്ല .കുഞ്ഞുങ്ങളില്‍ പോക്ഷക കുറവ് ,പെണ്‍കുട്ടികളില്‍ വിളര്‍ച്ചയും കാലം തെറ്റി ഉള്ള മാസ മുറയും .കോന്നിയുടെ വനാന്തര ങ്ങളില്‍ ഉള്ള 17 അമ്മമാരില്‍ ക്യാന്‍സര്‍ ബാധയും ഉണ്ട് .ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടുകള്‍ ഒളിച്ചു വെച്ചാലും ഈ വനിതാ ദിനത്തില്‍ എങ്കിലും അല്പം നീതി നല്‍കുക .ആരോഗ്യ വകുപ്പിന്‍റെ പാലിയേ റ്റര്‍ സംവിധാനം നാട്ടിന്‍ പുറങ്ങളില്‍ വാഹനത്തില്‍ ചീറി പായുമ്പോള്‍ കോന്നിയുടെ കിഴക്കന്‍ മേഖലകളിലെ ആദിവാസി ഊരുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒരാഴ്ച എങ്കിലും തമ്പടിക്കുക .പി ജി ചെയ്യുവാന്‍ വേണ്ടി മാത്രം കുടിലുകളില്‍ എത്തുന്ന അധ്യാപകര്‍ വനവാസി അറിവുകള്‍ പേപ്പ റുകളില്‍ മാത്രം കുറിച്ചു കൊണ്ട് ഒരു ഡോക്ടര്‍ പദവി വാങ്ങുന്നു .ആദിവാസി ക്ഷേമം അറിയുന്നവരെ മാത്രം വനവാസികളുടെ വകുപ്പില്‍ ജോലി നല്‍കുക .കുഞ്ഞിനു കൊടുക്കുവാന്‍ അമ്മിഞ്ഞ പാല് പോലും ഇല്ലാത്ത ആദിവാസി അമ്മമാര്‍ ഉണ്ട് .പോക്ഷക ആഹാരം ഇല്ലാതെ ഗര്‍ഭം അലസുന്നവര്‍ ഏറെ ആണ് .കണക്കുകള്‍ കൃത്യതയോടെ ട്രൈബല്‍ വകുപ്പില്‍ ഉണ്ട് .വനിതാ ദിനം ആദിവാസി അമ്മമാരെ അവഹേളിക്കുവാന്‍ ഉള്ളതല്ല .അവര്‍ക്ക് കൂടി പ്രയോജനം ലഭിക്കണം .ഹാളുകളില്‍ കൂടുന്ന വനിതാ ദിന ആഘോക്ഷങ്ങള്‍ അവസാനിപ്പിക്കുവാന്‍ സമയം ആയി .പ്രിയ ജില്ലാ കലക്ടര്‍ വന വാസികളുടെ കുടിലുകളില്‍ എത്തിച്ചേരണം .കണ്ട കാഴ്ചകള്‍ ജനതയോടെ പറയണം .ആദിവാസി അമ്മമാരുടെ രോദനം വനം മാത്രം അറിഞ്ഞാല്‍ പോര .

സത്യം വദ :ധര്‍മ്മം ചര :

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു