പിങ്ക് പോലീസ് പട്രോള്‍ ഉദ്ഘാടനം ചെയ്തു
1515 —– പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂമിന്റെ നമ്പര്‍
……………………………………………………….
സ്ത്രീ സുരക്ഷയ്ക്കുള്ള പിങ്ക് പോലീസ് പട്രോളിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്, ജില്ലാ പോലീസ് മേധാവി ടി.നാരായ ണന്‍, പിങ്ക് പോലീസ് പട്രോള്‍ ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡ്രൈവര്‍ ഉള്‍പ്പെടെ പൂര്‍ണമായും വനിതകള്‍ കൈകാര്യം ചെയ്യുന്ന പിങ്ക് പട്രോളിംഗ് വാഹനം സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പട്രോളിംഗ് നടത്തും. ഇത് സ്ത്രീകളില്‍ സുരക്ഷിതത്വ ബോധം വര്‍ദ്ധിപ്പിക്കും. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കളുടെ വില്‍പ്പന തുടങ്ങിയവ തടയുന്നതിന് പിങ്ക് പട്രോളിന്റെ സാന്നിധ്യം സഹായിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ പട്രോളിംഗ് വാഹനത്തിന് കൈമാറും. 1515ആണ് പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂമിന്റെ നമ്പര്‍. സ്ത്രീസുരക്ഷയ്ക്കായി ഈ നമ്പരിലേക്ക് എപ്പോഴും വിളിക്കാവുന്നതാണ്.