Trending Now

കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം

കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് ബഹുമാന്യ മുഖ്യമന്ത്രി ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി ,ധനകാര്യ വകുപ്പ് മന്ത്രി ,ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് “കോന്നി വാര്‍ത്ത ഡോട്ട് കോം” നിവേദനം നല്‍കി .
പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളായ കോന്നി ഗവര്‍ന്മെന്റ് ജി എല്‍ പി സ്കൂളില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കണം .മലയോര മേഖലയായ കോന്നിയുടെ തിലക കുറിയാണ് ഈ സ്കൂള്‍ ഓരോ വര്‍ഷവും 480 കുട്ടികള്‍ ക്ക് മുകളില്‍ ഇവിടെ പഠിക്കുന്നു .വീടുകളില്‍ നിന്നും രാവിലെ പുറപ്പെടുന്ന കുട്ടികള്‍ക്ക് ലഘു ഭക്ഷണം മാത്രമാണ് കഴിക്കുവാന്‍ കഴിയുന്നത്‌ സ്കൂളില്‍ എത്തുമ്പോള്‍ 9 മണിയാകും .കുഞ്ഞുങ്ങള്‍ക്ക്‌ വിശക്കുമ്പോള്‍ രാവിലെ കരുതുന്ന ബിസ്കറ്റ് മാത്രമാണ് ഏക ആശ്വാസം .സ്കൂളില്‍ പ്രഭാത ഭക്ഷണം നല്‍കുവാന്‍ നിലവില്‍ പദ്ധതികള്‍ ഇല്ല .കോന്നി പഞ്ചായത്തും ഇക്കാര്യത്തില്‍ പദ്ധതികള്‍ക്ക് നടപടികള്‍ സ്വീകരിക്കുന്നില്ല .പഞ്ചായത്തിന് പദ്ധതി നടപ്പിലാക്കാം എങ്കിലും സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും അനുമതി ഇല്ല .വിശന്ന് ഇരിക്കുന്ന കുഞ്ഞുങ്ങള്‍ മിക്കപ്പോഴും തലകറങ്ങി സ്കൂളില്‍ വീഴുന്ന അനുഭവം അധ്യാപകര്‍ പല വേദികളിലും പറയുന്നു .ഇക്കാര്യം ചൂണ്ടി കാണിച്ചു കൊണ്ട് പ്രഭാത ഭക്ഷണ പദ്ധതികള്‍ക്ക് കോന്നി ഗവര്‍ന്മെന്റ് എല്‍ പി സ്കൂളില്‍ തുടക്കം കുറിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ടാണ് സര്‍ക്കാരിന് നിവേദനം നല്‍കിയത് .സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു .സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എങ്കില്‍ വ്യാപാരി വ്യവസായി സംഘടനകള്‍ ,ഹോട്ടല്‍ അസോസിയേഷന്‍ എന്നിവര്‍ തീരുമാനിച്ചാല്‍ നമ്മുടെ കുഞ്ഞുങ്ങുങ്ങള്‍ക്ക് സ്കൂളില്‍ പ്രഭാത ഭക്ഷണം നല്‍കുവാന്‍ കഴിയും .നന്മയുള്ള കോന്നി വാസികള്‍ ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിക്കണം .നമ്മള്‍ക്ക് ഒന്നായി ചേരാം .കോന്നി ജി എല്‍ പി എസ് സ്കൂള്‍ പി ടി എ യുടെ നിവേദനം സര്‍ക്കാര്‍ ഭാഗത്ത്‌ നല്‍കണം .കോന്നി പഞ്ചായത്ത് കൂടി പദ്ധതി ക്ക് തുടക്കം കുറിക്കുവാന്‍ മുന്‍ കൈ എടുക്കണം .സ്കൂള്‍ കുട്ടി കള്‍ക്ക് പ്രഭാത ഭക്ഷണ പദ്ധതിക്ക് നല്ലൊരു പേര് കൂടി നമ്മള്‍ക്ക് നല്‍കണം .നമ്മുടെ കുഞ്ഞുങ്ങള്‍ വിശന്ന് ഇരുന്നു കൂടാ …

 

കോന്നി വാര്‍ത്ത ഡോട്ട് കോം സര്‍ക്കാരിന് നല്‍കിയ നിവേദനം 

………………………

അയയ്ക്കുന്ന യാള്‍ ,
ജയന്‍ കോന്നി ,
ചീഫ് എഡിറ്റര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം
പി .ബി നമ്പര്‍ :26
കോന്നി (പിഒ )
പത്തനംതിട്ട ജില്ല
കേരളം
പിന്‍:689691
ഫോണ്‍ :8156933031,8281888276
ഇമെയില്‍ :[email protected]
web:www.konnivartha.com

സ്വീകര്‍ത്താക്കള്‍ ,
ബഹുമാന്യ മുഖ്യമന്ത്രി ,
ബഹുമാന്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ,
ബഹുമാന്യ ആരോഗ്യ വകുപ്പ് മന്ത്രി ,
ബഹുമാന്യ ധനകാര്യ വകുപ്പ് മന്ത്രി
കേരളം ,

വിഷയം :പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കോന്നി ഗവര്‍ന്മെന്റ് എല്‍ പി സ്കൂളില്‍ (ജി എല്‍ പി എസ്. കോന്നി ) ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണം നല്‍കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കണം എന്ന് അപേക്ഷിക്കുന്നു

സര്‍ ,
പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഓരോ അധ്യായന വര്‍ഷവും പഠിക്കുന്ന (ഏകദേശം 480കുട്ടികള്‍ ) കോന്നി സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍(ജി .എല്‍ .പി .എസ്. കോന്നി ) ഈ അധ്യായന വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുവാന്‍ നടപടികള്‍ ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു .മലയോര മേഖലയും വന മേഖലയുമായ കോന്നിയിലെ ഉ ള്‍ നാടുകളില്‍ നിന്നുമാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ സ്കൂളില്‍ രാവിലെ എത്തുന്നത്‌ .വീടുകളില്‍ നിന്നും രാവിലെ 6.30 നും 7.30 ഇടയിലാണ് കുട്ടികള്‍ സ്കൂളിലേക്ക് യാത്ര തിരിക്കുന്നത് .രാവിലെ കുട്ടികള്‍ക്ക് ശരിയായ പ്രഭാത ഭക്ഷണം വീടുകളില്‍ നിന്ന് ലഭിക്കുന്നില്ല .മിക്ക കുട്ടികളും വീടുകളില്‍ നിന്ന് ബിസ്കറ്റ് പോലുള്ള ലഘു ഭക്ഷണം മാത്രമാണ് കഴിക്കുന്നത്‌ .8.30 നും 9.15 നും ഇടയില്‍ എല്ലാ കുട്ടികളും സ്കൂളില്‍ എത്തും .വിശന്ന് ഇരിക്കുന്ന കുട്ടികള്‍ സ്കൂളില്‍ തലകറങ്ങി വീഴുന്നത് പതിവാണ് .സ്കൂള്‍ അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ വിഷമം ഉണ്ട് .
സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുവാന്‍ കോന്നി പഞ്ചായത്തില്‍ പദ്ധതികള്‍ ഒന്നും ഇല്ലെന്ന് മനസ്സിലാക്കുന്നു .ആയതിനാല്‍ കോന്നി ഗവര്‍ന്മെന്റ് ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ എല്ലാ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കുവാന്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു .

വിശ്വാസപൂര്‍വ്വം
ജയന്‍ കോന്നി
ഫോണ്‍ :8156933031

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!