കുവൈറ്റില്‍ 80 നെഴ് സുമാര്‍ക്ക് ജോലിയും ശമ്പളവും ഇല്ല :ഇഖാമ ഇല്ലാത്തതിനാല്‍ ഏതു സമയത്തും അനധികൃത താമസക്കാര്‍ എന്ന പിഴ ചുമത്തി പോലീസ് പിടികൂടാം :കുവൈറ്റ് ഇന്ത്യന്‍ എംബസ്സി ഉടനെ ഇടപെടുക
കുവൈറ്റ് : രണ്ടു വര്‍ഷമായി ശമ്പളവും ജോലിയും ഇല്ലാതെ എണ്‍പതോളം നെഴ് സുമാര്‍ കുവൈറ്റില്‍ കഴിയുന്നു .കേരളത്തില്‍ നിന്ന് ഉള്ളവരാണ് മിക്കവരും .രണ്ടു വര്‍ഷം മുന്‍പ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം കൊച്ചിയിലും ഡല്‍ഹിയിലും എത്തി അഭിമുഖം വഴി തിരഞ്ഞെടുത്ത വര്‍ക്ക് ആണ് ജോലിയും കൂലിയും ഇല്ലാത്തത് .ഇവരുടെ നിയമനം സംബന്ധിച്ചുള്ള ഫയലുകള്‍ കാണുവാന്‍ ഇല്ല .ഇതിനാല്‍ ഇഖാ മ യോ നിയമനമോ കിട്ടിയില്ല .പരാതി ഉണ്ടായപ്പോള്‍ ചിലര്‍ക്ക് ഇഖാമ നല്‍കി എന്നാല്‍ നിയമനം നല്‍കിയില്ല .
ഫര്‍വാനിയ ആരോഗ്യ മന്ത്രാലയം ഹോസ്റ്റലില്‍ താമസം ഒരുക്കി നല്‍കിയിട്ടുണ്ട് .ഈ നെഴ് സ്സുമാര്‍ക്ക് ശമ്പളം നല്‍കുവാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചില്ല .ഇഖാമ ഇല്ലാത്തതിനാല്‍ ഏതു സമയത്തും അനധികൃത താമസക്കാര്‍ എന്ന പിഴ ചുമത്തി പോലീസ് പിടികൂടാം .വീടുകളില്‍ നിന്നും ചെലവ് കാശ് വരുത്തിയാണ് ദിനം തള്ളി നീക്കുന്നത് .ഇവരുടെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണം എന്ന് ആവശ്യം ഉന്നയിച്ചു മലയാളി സംഘടനകള്‍ ഇന്ത്യന്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു .600 കെ ഡി ശമ്പളം ആണ് വാഗ്ദാനം നല്‍കിയത് .കേരളത്തില്‍ നിന്ന് ഉള്ള രാഷ്ട്രീയ നേതാക്കള്‍ക്കും നിവേദനം നല്‍കിയിരുന്നു .കുവൈറ്റ് എംബസ്സി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു . ഇവരുടെ റിക്രൂട്ട് എജന്‍സി യും ഇവരെ കയ്യൊഴിഞ്ഞു എന്നാണു കുവൈറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട്.