കോന്നിയിലെ മണ്ണ് “ഓമ”കൃഷിയ്ക്ക് ഉത്തമം

Spread the love

കോന്നിയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ “ഓമ “കൃഷി ചെയ്യുവാന്‍ മണ്ണ് ഉത്തമം
………………………….കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ ന്യൂസ്

കോന്നിയില്‍ ഓമയ്ക്കാ അഥവാ പപ്പായ കൃഷി ചെയ്യുവാന്‍ കര്‍ഷകര്‍ തയാറായി .റബറിന് പ്രതീക്ഷിച്ച വില ഉയരുന്നില്ല എന്നു കണ്ടപ്പോള്‍ മലയോര മേഖലയില്‍ പപ്പായ അഥവാ ഓമയ്ക്ക കൃഷി തുടങ്ങുവാന്‍ കര്‍ഷകര്‍ തയാറാകുന്നു .ഏക്കറിന് ഇരുപത്തി അയ്യായിരം രൂപാ മാസം വരുമാനം കിട്ടുന്ന ഓമയ്ക്കാ കൃഷി തന്നെ ഉത്തമം എന്നാണ് റബര്‍ കര്‍ഷകര്‍ പറയുന്നത്.ഏറെ നാളായി റബറിന് വില ഉയരുന്നില്ല .ഇതിനാല്‍ ഓമയ്ക്കായ്ക്ക് ഏറെ പ്രിയം ഉള്ള കര്‍ണാടക ,ആന്ധ്ര ,ചെന്നൈ മേഖലകളില്‍ നിന്നു മൊത്തവ്യാപാരികള്‍ കോന്നിയില്‍ എത്തി ഇവിടെയുള്ള മണ്ണ് ഓമ കൃഷിയ്ക്ക് ഉത്തമം എന്നു കണ്ടെത്തി .ഏക്കറിന് ഇരുപത്തി അയ്യായിരം രൂപ മാസം നല്‍കി വിളവു എടുക്കാം എന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത് .പ്രളയ ജലം അവശേഷിച്ച എക്കല്‍ മണ്ണില്‍ ഓമ നന്നായി വളരും .പ്രത്യേക വള പ്രയോഗം ആവശ്യം ഇല്ല .ഓമ വിത്ത് നട്ടു മൂന്നാം മാസം മുതല്‍ വിളവു എടുക്കുവാന്‍ കഴിയും .വ്യവസായിക അടിസ്ഥാനത്തില്‍ ഓമ നടുവാന്‍ ഉള്ള പരിശീലനം മൊത്ത വ്യാപാരികള്‍ നല്‍കും .വിളവ് ഇവര്‍ പൂര്‍ണ്ണമായും എടുക്കും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു