പത്തനംതിട്ട :പ്രളയം ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍പ്പെട്ട കുട്ടികളുടെ അതിജീവനം സാധ്യമാക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനസിക സാമൂഹിക ആരോഗ്യ പരിപാടിക്ക് പിന്തുണയുമായി വി.കെ.എല്‍. ഗ്രൂപ്പ്. അടുത്ത ആറ് മാസത്തേക്ക് കുട്ടികള്‍ക്കായുള്ള മാനസിക-സാമൂഹ്യ-സേവന പരിപാടിക്ക് ഒമ്പത്് ലക്ഷം രൂപ നല്‍കുന്നതിനുള്ള സന്നദ്ധത ചിറ്റാര്‍ സ്വദേശിയും വി.കെ.എല്‍ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ വര്‍ഗീസ് കുര്യന് അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാകളക്ടര്‍ പി.ബി. നൂഹിന് രേഖാമൂലം കൈമാറി. കളക്ടറുടെ ചേംബറില്‍ രാജു എബ്രഹാം എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ. അബീന് കുട്ടികള്‍ക്കായുള്ള മാനസിക-സാമൂഹ്യ-ആരോഗ്യ പരിപാടികള്‍ സംബന്ധിച്ച് വിശദീകരിച്ചു. വി.കെ.എല്‍ ഗ്രൂപ്പ് മാനേജര്‍ കുഞ്ഞുമോന് കണികുന്നത്ത്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാന്‍ രമേശ്ഗോപന്‍, കെ.ആര് വിന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം