Trending Now

ജനനേന്ദ്രിയഭാഗത്തുണ്ടാകുന്ന ചൊറിച്ചില്‍ പല രോഗങ്ങളുടെയും ലക്ഷണമാകാം

സ്ത്രീകള്‍ക്ക് യോനിയിലുണ്ടാകുന്ന അണുബാധ, അല്ലെങ്കില്‍ പുരുഷന്മാരിലെ തുടകള്‍ക്കിടയിലുണ്ടാകുന്ന ചൊറി എന്നിവയടക്കം ജനനേന്ദ്രിയഭാഗത്തുണ്ടാകുന്ന ചൊറിച്ചില്‍ പല രോഗങ്ങളുടെയും ലക്ഷണമാകാം. രണ്ട് വിഭാഗക്കാരിലും ചൊറിച്ചിലുണ്ടാകുന്നതിന് കാരണമാകുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍, ലൈംഗിക രോഗങ്ങള്‍, അലര്‍ജികള്‍ എന്നിവയാകാം. നിരവധി കേസുകളില്‍ ചെറിച്ചില്‍ മാറിയാല്‍ പ്രശ്നം പരിഹരിക്കപ്പെടും. മറ്റ് കാരണങ്ങളാലുള്ള ചൊറിച്ചിലിന് കൂടുതല്‍ ശക്തമായ ചികിത്സ ആവശ്യമായി വരും.
യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ പല സ്ത്രീകളും ജനനേന്ദ്രിയ സംബന്ധമായ ചൊറിച്ചിലുണ്ടാകുമ്പോള്‍ ആശ്വാസത്തിനായി ഏതെങ്കിലും ക്രീം വാങ്ങി ഉപയോഗിക്കും. ഈ ചൊറിച്ചിലിന് പല കാരണങ്ങളുമുണ്ടെങ്കിലും, യീസ്റ്റ് ഇന്‍ഫെക്ഷന്‍ ഒരു സാധാരണമായ കാര്യമാണെങ്കിലും, മറ്റ് പല കാരണങ്ങളും പരിഗണിക്കേണ്ടതായുണ്ട്.

യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ മാനസികസമ്മര്‍ദ്ദം അണുബാധക്ക് കാരണമാകുന്നതാണ്. ഇത് സ്ത്രീകളിലില്‍ ചൊറിച്ചിലിന് കാരണമാവുകയോ അല്ലെങ്കില്‍ വീണ്ടും ആവര്‍ത്തിച്ചുണ്ടാവുന്നതിന് കാരണമാവുകയോ ചെയ്യും.യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ യീസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നതിന് പ്രധാന കാരണം കാന്‍ഡിഡ ആല്‍ബിക്കന്‍സ് ഫംഗല്‍ ഓര്‍ഗാനിസമാണ്. തൈര് പോലുള്ള സ്രവത്തിനൊപ്പം കാണപ്പെടുന്ന ഈ യീസ്റ്റ് ഇന്‍ഫെക്ഷന്‍ ആന്‍റിബയോട്ടിക്സ്, ജനന നിയന്ത്രണ ഗുളികകള്‍, ഗര്‍ഭം, ആര്‍ത്തവം, ഗര്‍ഭനിരോധന ഉറയുടെ ഉപയോഗം, ലൈംഗിക ബന്ധം, പ്രമേഹം, രോഗപ്രതിരോധ ശേഷി കുറവ് എന്നിവയൊക്കെ മൂലമാകാം.യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ ആര്‍ത്തവ വിരാമം ഈസ്‍ട്രജന്‍ കുറയാന്‍ കാരണമാകും. ഇത് യോനീഭീത്തി ചുരുങ്ങാനും ലൂബ്രിക്കേഷന്‍ കുറയാനും അത് വഴി യോനിയിലെ ചൊറിച്ചിലിനും കാരണമാകും.യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ വരണ്ട ചര്‍മ്മം സാധാരണമായ ഒരു പ്രശ്നമാണ്. ചര്‍മ്മം മൃദുവായിരിക്കാന്‍ ജലാംശം ആവശ്യമാണ്. പ്രായമാകുമ്പോള്‍ ചര്‍മ്മത്തിലെ നനവ് നഷ്ടമാകും.ക്ലാമിഡിയ എന്നത് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമാണ്. ക്ലാമിഡിയ ട്രോക്കോമാറ്റിസ് എന്ന ബാക്ടീരിയ ആണ് ഇതിന് കാരണമാകുന്നത്. ജനനേന്ദ്രിയം, കണ്ണ്, ലിംഫ് ഞരമ്പ്, ശ്വസനേന്ദ്രിയത്തിലെ അണുബാധ എന്നിവയ്ക്ക് ഇത് കാരണമാകും.വാജിനൈറ്റിസ് എന്നത് അണുബാധ അല്ലെങ്കില്‍ എരിച്ചില്‍ ആണ്. ഇത് യോനിയില്‍ നിന്നുള്ള സ്രവത്തിനും ദുര്‍ഗന്ധത്തിനും കാരണമാകും. ബാക്ടീരിയ, വൈറസ്, ലൈംഗിക സാംക്രമിക രോഗങ്ങള്‍ എന്നിവ വാജിനൈറ്റിസിന് കാരണമാകും.ഡിറ്റര്‍ജന്‍റുകള്‍, ഫാബ്രിക് സോഫ്റ്റ്നറുകള്‍, സ്പ്രേകള്‍, സുഗന്ധം പൂശിയ സാനിറ്ററി ടൗവ്വലുകള്‍, ഓയിന്‍റ്മെന്‍റുകള്‍, ക്രീമുകള്‍, ഡൂഷുകള്‍, കോണ്‍ട്രാസെപ്റ്റീവ് ഫോം അല്ലെങ്കില്‍ ജെല്ലുകള്‍ പോലുള്ള രാസവസ്തുക്കള്‍ ചൊറിച്ചിലിന് കാരണമാകാം.കുട്ടികളിലെയും ശിശുക്കളിലെയും ജനനേന്ദ്രിയത്തിലെ ചൊറിച്ചില്‍ ഡയപ്പറിലെ യീസ്റ്റ് ബാധ മൂലം ശിശുക്കളില്‍ ജനനേന്ദ്രിയത്തില്‍ ചൊറിച്ചിലുണ്ടാവാം. ഒരേ ഡയപ്പര്‍ തന്നെ ഏറെ സമയം ഉപയോഗിക്കുന്നത് മൂലം ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ കാന്‍ഡിഡ വളരും. ചിലപ്പോള്‍ ഇത് ഡയപ്പറിന് പുറത്തേക്കും പടരും. പ്രത്യേകിച്ച് വേഗത്തില്‍ ഫംഗസ് ബാധയുണ്ടാകുന്ന ചര്‍മ്മത്തിന്‍റെ മടക്കുകളില്‍ ഇത് ചൊറിച്ചിലിന് കാരണമാകും. സോപ്പ്, ഡൈകള്‍, പെര്‍ഫ്യും എന്നിവയുടെ പ്രതിപ്രവര്‍ത്തനം മൂലവും ജനനേന്ദ്രിയത്തില്‍ ചൊറിച്ചിലുണ്ടാകാം.

കുട്ടികളെ കുളിപ്പിക്കാന്‍ രാസവസ്തുക്കളടങ്ങാത്ത സോപ്പ് ഉപയോഗിക്കുകയും, അവരുടെ വസ്ത്രങ്ങള്‍ അലക്കാന്‍ രാസവസ്തുക്കളടങ്ങാത്ത ഡിറ്റര്‍ജന്‍റ് ഉപയോഗിക്കുകയും ചെയ്യുക. തങ്ങളുടെ ശരീരം ശരിയായി എങ്ങനെ വൃത്തിയാക്കണം എന്നറിയാത്ത മുതിര്‍ന്ന കുട്ടികളിലെ ചൊറിച്ചില്‍ ശരിയായി തുടടച്ച് വൃത്തിയാക്കാത്തതിനാലോ യോനി ഭാഗത്ത് ടോയ്‍ലെറ്റ് പേപ്പറിന്‍റെ ഭാഗങ്ങള്‍ അവശേഷിക്കുന്നത് മൂലമോ ആകാം. അവസാനമായി, പ്രായപൂര്‍ത്തിയിലെത്തുന്ന പെണ്‍കുട്ടികള്‍ക്കും അണുബാധയുണ്ടാവാം. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ശരീരശുചിത്വം സംബന്ധിച്ച് ശരിയായ അറിവ് നല്കണം.
യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങള്‍ ബബിള്‍ ബാത്ത്, സുഗന്ധം പൂശിയ സാനിട്ടറി ടൗവ്വലുകള്‍, ബീജനാശനത്തിനുള്ള ജെല്ലുകള്‍ തുടങ്ങിയവ ഒഴിവാക്കുക.സോപ്പ് ഉപയോഗിച്ച് ജനനേന്ദ്രിയഭാഗം കഴുകാതിരിക്കുക. ഇത് അസ്വസ്ഥതയുണ്ടാക്കുകയും, ആരോഗ്യകരമായ ബാക്ടീരിയകളെ കൊല്ലുകയും, ചീത്ത ബാക്ടീരിയകളെ വളര്‍ത്തുകയും ചെയ്യും. വെള്ളം ഉപയോഗിച്ച് കഴുകുക. യോനിയിലേക്ക് വായു സ‍ഞ്ചാരം ലഭിക്കാന്‍ കോട്ടണ്‍ കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുകയും സാധ്യമെങ്കില്‍ ചൊറിച്ചില്‍ കുറയുന്നത് വരെ അടിവസ്ത്രങ്ങള്‍ ധരിക്കാതെ ഉറങ്ങുകയും ചെയ്യുക.അണുബാധ മാറുന്നത് വരെ ലൈംഗികബന്ധത്തില്‍ നിന്ന് അകന്ന് നില്‍ക്കുക. കൂടാതെ ലൈംഗിക രോഗങ്ങള്‍ തടയുന്നതിന് ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുകയും ചെയ്യുക.

പുരുഷന്മാരിലെ ജനനേന്ദ്രിയത്തിലെ ചൊറിച്ചിലിന് കാരണം. ത്വക്‍രോഗങ്ങളും, ചൊറിച്ചിലുമൊക്കെ കൗമാരക്കാരെയും, പ്രയാമായവരെയും ബാധിക്കാം. ഉള്‍ത്തുടകളിലോ, ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള ഭാഗത്തോ ഉണ്ടാകുന്ന ഒന്നാണ് ജോക്ക് ഇച്ച് അഥവാ ഒരു തരം ചൊറി. ആന്‍റി ഫംഗല്‍ ഓയിന്‍റ്മെന്‍റുകള്‍ വഴി ഇത് ഭേദമാക്കാം. ഫിത്രിയസ് പ്യൂബിസ് അല്ലെങ്കില്‍ കീടങ്ങള്‍ കൗമാരക്കാരെ ബാധിക്കുന്ന പ്രശ്നമാണ്. ഈ ചെറിയ കീടങ്ങള്‍ ജനനേന്ദ്രിയ ഭാഗത്ത് വസിക്കുകയും അവിടെയുള്ള രോമത്തില്‍ മുട്ടയിടുകയും ചെയ്യും. കീടബാധയുള്ള കിടക്കവിരി, ടൗവ്വല്‍, ടോയ്‍ലെറ്റ്, വസ്ത്രങ്ങള്‍ എന്നിവ വഴി ഇവ പടരും. ലൈംഗിക ബന്ധത്തിലൂടെയും ഇവ പടരാനിടയാകും. ഷാംപൂ ഉപയോഗിക്കുക വഴി ഇവയെ നീക്കം ചെയ്യാമെങ്കിലും കിടക്കവിരി, വസ്ത്രം തുടങ്ങിയവ ചൂടുവെള്ളത്തില്‍ ശരിയായി വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് വഴി വീണ്ടും രോഗം ബാധിക്കാനിടയാകും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!