Trending Now

വംശനാശം നേരിടുന്ന അപൂർവ ഇനം ഔഷധ സസ്യങ്ങളും വനവൃക്ഷങ്ങളും” കാടുകയറി” നശിച്ചു സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യപാർക്ക് പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു

വംശനാശം നേരിടുന്ന അപൂർവ ഇനം ഔഷധ സസ്യങ്ങളും വനവൃക്ഷങ്ങളും” കാടുകയറി” നശിച്ചു
സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യപാർക്ക് പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു

സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യപാർക്ക് പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു. ഔഷധ സസ്യ ബോർഡും വനംവകുപ്പും സംയുക്തമായി തു ടക്കമിട്ട പദ്ധതിയാണിത്. എട്ട് ഏക്കറിലാണ് ഔഷധത്തോട്ടം. ഇതിനു പുറമേ, അഞ്ച് ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് പാർക്ക്.

കലഞ്ഞൂർ- മാങ്കോട് റോഡിൽ ഡിപ്പോ ജംഗ്ഷനടുത്താണിത്. . വംശനാശം നേരിടുന്ന അപൂർവ ഇനം ഔഷധ സസ്യങ്ങളും വനവൃക്ഷങ്ങളും സംരക്ഷിക്കുന്നതിനും സന്ദർശകർക്ക് അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് പാർക്ക് ഒരുക്കിയത്. ഔഷധ സസ്യ നഴ്‌സറി, കാവുകളുടെ നിർമ്മാണം എന്നിവയ്ക്കൊപ്പം ടൂറിസം സാധ്യതയും മുന്നിൽ കണ്ടാണ് പദ്ധതി ആവിഷ്കരിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിച്ച പാർക്ക് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പദ്ധതി പ്രദേശം കാടുകയറി നശിച്ചു. നട്ടുപിടിപ്പിച്ച ഔഷധ സസ്യങ്ങൾ കാണാനില്ല.മുൻ മന്ത്രി അടൂർ പ്രകാശ് പ്രത്യേക താല്‍പര്യമെടുത്താണ് പാർക്ക് തുടങ്ങാൻ നടപടി സ്വീകരിച്ചത്.വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് പാർക്ക് സ്ഥാപിച്ച് സന്ദർശകരിൽനിന്ന് പണം വാങ്ങാൻ പാടില്ലെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിട്ടിരുന്നു. വരുമാനം ഇല്ലെന്നു ബോധ്യമായതോടെ ആരും തിരിഞ്ഞുനോക്കാതായി.പാർക്കിലെ മരങ്ങൾക്ക് ചുറ്റും അലങ്കാര ഇരിപ്പിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഔഷധ സസ്യപാർക്കിനുള്ള ഫണ്ട് സംസ്ഥാന ഔഷധസസ്യ ബോർഡും, ഇക്കോ ടൂറിസം ഉൾപ്പടെയുള്ളവയ്ക്ക് വനംവകുപ്പുമാണ് ഫണ്ട് നല്‍കിയത്. പരിപാലന ചുമതല വനംവകുപ്പിനാണ്.ഔഷധത്തോട്ടം : 8 ഏക്കർസന്ദർശകർക്കായുള്ള പാർക്ക് : 5 ഏക്കർപരിപാലനം: വനംവകുപ്പ്പണം മുടക്കിയത്: ഔഷധസസ്യബോർഡ്, വനംവകുപ്പ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!