വനവാസികളെ മറന്നില്ല ഈ ചെറുപ്പക്കാർ
ഗോൾഡൻ ബോയ്സിന്റെ ജീവകാരുണ്യ പ്രവർത്തികൾ ആദിവാസി മേഖലയിൽ ആശ്വാസം പകർന്നു:കോന്നി യ്ക്ക് അഭിമാനവും
———————————————-
ഓണത്തിന് വയർ നിറയ്ക്കുവാൻ ഉള്ള ആഹാരസാധനവും പുതു വസ്ത്രവുമായി ഒരുകൂട്ടം ചെറുപ്പക്കാർ വനത്തിൽ എത്തി . ആദിവാസി മേഖലയിൽ ജീവകാരുണ്യത്തിന്റെ ഓണ സമ്മാനം നൽകി .
പത്തനംതിട്ട ജില്ലകേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോന്നി അട്ടച്ചാക്കൽ ഗോള്‍ഡന്‍ ബോയിസ് ചാരിറ്റബിള്‍ സംഘത്തിന്റെ പ്രവര്‍ത്തകര്‍ സുമനസുകളുടെയും പ്രവാസികളുടെയും സഹായത്തോടെ ചാലക്കയം ,ളാഹ ,പമ്പ വനമേഖലകളില്‍ ഉള്ള ആദിവാസി ഊരുകളിൽ ഓണകിറ്റുകള്‍ വിതരണം ചെയ്തു.ശബരിമലപാതയോടു ചേര്‍ന്നും ഏറേ ദൂരത്തുമായി ചിതറി കിടക്കുന്ന മലമ്പണ്ടാരം വിഭാഗത്തിന്റെ വിവിധ ഊരുകളില്‍ ഓണകിറ്റുമായി പ്രവര്‍ത്തകര്‍ മഴയും അട്ടശല്യത്തേയും മറികടന്നാണ് കിറ്റുമായി കാടുകയറിയത്. പുരാതന ജീവിത രീതിയില്‍ നിന്നും വ്യതിചലിച്ചിട്ടില്ലാത്ത ഇക്കൂട്ടര്‍ കാടിനുള്ളില്‍ പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണം നടത്തി താമസിക്കുന്നു. ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് പലായനം ചെയ്യുന്നതുകൊണ്ട് അടച്ചുറപ്പുള്ള വീടുകള്‍ ഇല്ല.അതുകൊണ്ട് ഇവരുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. മഴ കനക്കുബോള്‍ ,പണിയില്ലാത്ത നേരങ്ങള്‍ ഈ ഊരിലെ അടുപ്പുകള്‍ പുകയില്ല.മഴ താളതെറ്റിച്ചപ്പോള്‍ ഓണനാളുകളെ അറുതിയില്ലാതെ ആഘോഷിക്കുവാന്‍ ഗോള്‍ഡന്‍ ബോയിസിന്റെ മാതൃകപരമായ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞു.ഇക്കഴിഞ്ഞ പ്രളയകാലത്തു വയനാട് ഉൾ പ്പെടെ ഉള്ള സ്ഥലങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ ആവശ്യാനുസരണം എത്തിച്ചു കൊണ്ട് ഗോൾഡൻ ബോയ്സിലെ ചെറുപ്പക്കാർ മാതൃകാ പ്രവർത്തനം കാഴ്ചവെച്ചിരുന്നു . കിടപ്പു രോഗികൾക്ക് ഓണകിറ്റും ഇക്കുറി നൽകി .
ഗോള്‍ഡന്‍ ബോയിസ് പ്രവാസി കോര്‍ഡിനേറ്റര്‍ രാജേഷ് പേരങ്ങാട്ട്,സെക്രട്ടറി കെ.എസ്.ബിനു, സാമൂഹികപ്രവര്‍ത്തകന്‍ ബിജു സ്മൃതി ,സിജോ,ഡിനു ഡേവിഡ്,അയ്യപ്പന്‍,സുജിത്ത്,അനൂപ്.സി. മോഹന്‍,സുനീഷ്, സജി കെ.ആര്‍,സുധീഷ് കൊടുമുടി,അനന്ദു,ട്രൈബ്രല്‍ പ്രേമോട്ടര്‍ രതീഷ്,എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേത്വത്വം നൽകി