Trending Now

ഓണം ബമ്പർ അടിച്ചത് ആറ് ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിന്, വിജയികൾ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാർ

Spread the love

ഓണം ബമ്പർ ഒന്നാം സമ്മാനം 12 കോടി രൂപ കരുനാഗപ്പള്ളി ചുങ്കത്തു ജൂവലറിയിലെ 6 ജീവനക്കാർ ചേർന്ന് എടുത്ത ഭാഗ്യ കുറിയ്ക്ക് .ഇന്നലെ വൈകിട്ട് എടുത്ത രണ്ടു ഭാഗ്യക്കുറിയിലെ ഒരെണ്ണമാണ് ഭാഗ്യം നേടിക്കൊടുത്തത് .
റോണി, വിവേക്, രതീഷ്, സുബിന്‍, രംജിം, രാജീവന്‍ എന്നിവർക്കാണ് സമ്മാനം , കോട്ടയം വൈക്കം ,തൃശൂർ അന്നമനട ,ചവറ ,ശാസ്‌താംകോട്ട എന്നീ സ്വദേശികളാണ് .ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. ആലപ്പുഴയിലെ കായംകുളം സ്വദേശി ശിവൻകുട്ടിയുടെ ശ്രീമുരുക ഏജൻസി വിറ്റ ടിക്കറ്റിനാണ്‌ ഒന്നാംസമ്മാനം. ശ്രീമുരുക ഏജൻസിയുടെ കരുനാഗപ്പള്ളി ഓഫീസിൽ നിന്നാണ്‌ സമ്മാനാർഹമായ ടിക്കറ്റ്‌ വിറ്റത്‌. ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയില്‍ കിട്ടും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!