പുതിയ പഞ്ചായത്തുകൾ ഉടനെ ഇല്ല : കൂടലിനും , അരുവാപ്പുലം ഐരവണിനും നഷ്ടം

Spread the love

പുതിയ പഞ്ചായത്തുകൾ ഉടനെ ഇല്ല : കൂടലിനും , അരുവാപ്പുലം ഐരവണിനും നഷ്ടം
കോന്നി : കൂടുതൽ വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തുകൾ വിഭജിച്ചു പുതിയ ഗ്രാമപഞ്ചായത്തുകൾ രുപീകരിക്കാനുള്ള നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നു . കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടാണ് പിന്മാറ്റം എന്നറിയുന്നു . വിസൃതമായ ഗ്രാമപഞ്ചായത്തുകൾ നൂറുകണക്കിനുണ്ട് . പത്തോ പന്ത്രണ്ടോ വാർഡുകൾ നിലനിർത്തിയ ശേഷം ബാക്കി വരുന്ന വാർഡുകൾ ചേർത്ത് പുതിയ പഞ്ചായത്തിന് രൂപം നൽകുവാൻ ആയിരുന്നു തീരുമാനം .അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് വാർഡുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും പൂർത്തിയാക്കാനാണ് തദ്ദേശ സ്വയംഭരണവകുപ്പ് തീരുമാനിച്ചത് .സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും 40 പഞ്ചായത്തുകളെങ്കിലും വിഭജിക്കണമെന്നായിരുന്നു തദ്ദേശ സ്വയംഭരണവകുപ്പ്ഒടുവിൽ തീരുമാനിച്ചത് .ജനസംഖ്യ 27,430-ൽ കൂടുതലുള്ള ഗ്രാമപ്പഞ്ചായത്തുകളെ വിഭജിക്കാനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടറിഞ്ഞതോടെ തൽക്കാലം വിഭജനം ഉണ്ടാകില്ല .941 പഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് ഇപ്പോൾ ഉള്ളത്
വിഭജന സാധ്യത ഉണ്ടായിരുന്നേൽ കോന്നി മണ്ഡലത്തിലെ 4 പഞ്ചായത്തുകൾ വിഭജിച്ചു 4 പുതിയ ഗ്രാമപഞ്ചായത്തുകൾ രൂപീകരിച്ചേനെ . ഇതിൽ കലഞ്ഞൂർ പഞ്ചായത്തിന് ആയിരുന്നു മുൻ‌തൂക്കം .20
വാർഡുള്ള കലഞ്ഞൂർ പഞ്ചായത്തു വിഭജിച്ചു കൂടൽ കേന്ദ്രമാക്കി പുതിയ പഞ്ചായത്തു രൂപീകരിക്കണം എന്ന് വർഷങ്ങളായുള്ള ആവശ്യമാണ് . അരുവാപ്പുലം പഞ്ചായത്തു വിഭജിച്ചു ഐരവൺ കേന്ദ്രമാക്കി പുതിയ പഞ്ചായത്തു എന്ന ആവശ്യവും മുന്നിൽ ഉണ്ട് .പ്രമാടം പഞ്ചായത്തു വിഭജിച്ചു തെങ്ങും കാവിൽ പഞ്ചായത്തും വള്ളിക്കോട്‌ വിഭജിച്ചു അങ്ങാടിക്കൽ പഞ്ചായത്തും സാധ്യതയിൽ ഉണ്ടായിരുന്നു .
………………………………………..
ചിന്മയ ചന്ദ്രശേഖർ (കോന്നി വാർത്ത ഡോട്ട് കോം )

Related posts

Leave a Comment