Trending Now

ഈ കോഴികുഞ്ഞുങ്ങൾ അജോയിക്ക് നൽകുന്നത് മികച്ച വരുമാനം യൂട്യൂബ് വീഡിയോ ഉപകാരപെട്ടു

ഈ കോഴികുഞ്ഞുങ്ങൾ അജോയിക്ക് നൽകുന്നത് മികച്ച വരുമാനം
യൂട്യൂബ് വീഡിയോ ഉപകാരപെട്ടു

കോന്നി : സെൻസർ , ബൾബ് ,തെർമോക്കോൾ ഇത്രയും മതി മുട്ടകൾ വിരിയും .ഇങ്കുബേറ്ററിലൂടെ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു മാതൃകയാവുന്നത് കോന്നി അട്ടച്ചാക്കൽ തയ്യിൽ വീട്ടിൽ അജോയ് കെ രാജനാണ് .

യൂട്യൂബ് വീഡിയോയിൽ കൃത്രിമമായി കോഴി മുട്ടകൾ വിരിയിക്കുന്നത് കണ്ടാണ് അജോയിയും ഈ മാർഗത്തിലേക്ക് തിരിഞ്ഞത് . 2017 ലാണ് ആദ്യമായി ഇങ്കുബേറ്റർ നിർമ്മിച്ചത്.. അത് വിജയകരമായതോടു കൂടി വേറെയും രണ്ട് ഇങ്കുബേറ്റർ കൂടി നിർമ്മിച്ചു.60 മുട്ടകൾ വരെ ഒരു ഇങ്കുബേറ്ററിൽ ഒരേ സമയം വെക്കാം.21 ദിവസം കഴിയുമ്പോൾ മുട്ടകൾ വിരിയാൻ തുടങ്ങും. 37. 5 ഡിഗ്രി ചൂട് വേണം മുട്ട വിരിയുവാൻ. ഈ ചൂടിൽ കൂടിയാൽ സെൻസർ പ്രവർത്തിച്ച് ബൾബ് കെടും..ഈ പ്രാവശ്യം കരിക്കോഴി മുട്ടയും നാടൻകോഴി മുട്ടയുമാണ് വിരിയിക്കാൻ വെച്ചത്‌ 25 മുട്ട വെച്ചതിൽ 20 കുഞ്ഞുങ്ങളോളം വിരിഞ്ഞു

ചെങ്ങന്നൂർ ഹാച്ചറിയിൽ മുട്ട കോഴി വളർത്തലും കോഴി കുഞ്ഞുങ്ങളുടെ പരിപാലനം എന്നീ പരിശീലന ക്ലാസുകളിൽ പങ്കെടുത്തതും ഈ മേഖല യിലേക്ക് തിരിയാൻ കാരണമായതായി അജോയി “കോന്നി വാർത്തയോട് ” പറഞ്ഞു .തിരുവല്ലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അജോയി വീട്ടിൽ എത്തിയാൽ കോഴികുഞ്ഞുങ്ങളുടെ പരിചരണത്തിലേക്ക് തിരിയും .വളർച്ചയെത്തിയകോഴിക്കുഞ്ഞുങ്ങളെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലൂടെയാണ് വിറ്റഴിക്കുന്നത് .അലങ്കാര കോഴി ,കാടക്കോഴി ,കരിം കോഴി എന്നിവയുടെ വിപുലമായ ശേഖരണം ഉണ്ട് . മറ്റുള്ളവർക്ക് മാതൃകയായ ഈ കർഷകന് അഭിനന്ദനം

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!