വത്തിക്കാൻ: മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മറിയം ത്രേസ്യയെക്കൂടാതെ കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.അഞ്ച് പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ മാർപ്പാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധ പ്രഖ്യാപനം നടത്തി. അതിന്ശേഷം ഇവരുടെ ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വയ്ക്കും. ഈ തിരുശേഷിപ്പ് മാർപ്പാപ്പ പരസ്യമായി വണങ്ങുന്നതോടെ ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ ഇവരെ പരസ്യമായി വണങ്ങാനുള്ള അംഗീകാരവുമാകും.ഇതോടെ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ടി.എന്‍.പ്രതാപന്‍ എംപി,സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, തുടങ്ങിയവർ പങ്കെടുത്തു.ഇരിങ്ങാലക്കുട രൂപതയിൽ പുത്തൻചിറ ദേശത്ത് 1876 ഏപ്രിൽ 26 നായിരുന്നു മറിയം ത്രേസ്യയുടെ ജനനം. പുത്തൻചിറ ചിറമേൽ മങ്കിടിയാൻ തോമയുടെയും താണ്ടയുടെയും മൂന്നാമത്തെ മകളായ മറിയം ത്രേസ്യയിൽ കുട്ടിക്കാലം മുതലേ ദൈവസ്നേഹം പ്രകടമായിരുന്നു. കുടുംബംഗങ്ങൾക്കായി ജീവിതം സമർപ്പിച്ചായിരുന്നു പ്രവർത്തനം. 1913 ൽ ആശ്രമ ജീവിതം ആഗ്രഹിച്ച് ഏകാന്തഭവനം നിർമ്മിച്ചത് ഹോളി ഫാമിലി സന്യാസി സമൂഹത്തിന് അടിത്തറയായി. 1914 മേയ് 14 ന് പുത്തൻചിറയിൽ ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. സ്ത്രീകൾ പുറത്തിറങ്ങുന്നതും പൊതുപ്രവർത്തനം നടത്തുന്നതും അനുവദനീയമല്ലാത്ത കാലഘട്ടത്തിൽ അതിനെയെല്ലാം മറികടന്നു. ജാതി-മത ഭേദമെന്യേ കുടുംബങ്ങളെ ഉദ്ധരിച്ചു. ജോസഫ് വിതയത്തിലച്ചന്റെ പ്രോത്സാഹനം കരുത്തുപകർന്നു. പഞ്ചക്ഷതങ്ങൾ, പീഡാനുഭവ മുറിപ്പാടുകൾ, ദർശനങ്ങൾ, വെളിപാടുകൾ തുടങ്ങിയ ആത്മീയ അനുഭവങ്ങൾ ലഭിച്ചാണ് 1926 ജൂൺ 8 ന് അമ്പതാം വയസിൽ ത്രേസ്യ ദിവംഗതയായത്.
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം