ചിറ്റാറിലും ഓറഞ്ച് വിളഞ്ഞു : വ്യാവസായിക അടിസ്ഥാനത്തില്‍ ഓറഞ്ച് കൃഷിയ്ക്ക് ഇവിടുത്തെ മണ്ണ് യോഗ്യമാണോ എന്നു കൃഷിവകുപ്പ് പരിശോധിക്കും : യോഗ്യമെന്നു കണ്ടാല്‍ കൃഷിയ്ക്കു സഹായം
ചിറ്റാറിൽ ഓറഞ്ച് വിളഞ്ഞുനീണ്ട പതിനെട്ട് വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ ഓറഞ്ച് വളർന്ന് മരമായി പൂത്ത് നൂറ് മേനി വിളവ് . ചിറ്റാർ മീൻകുഴി മരുതുമേപ്പുറത്ത് മത്തായിയുടെ പറമ്പിലാണ് ഓറഞ്ച് വിളഞ്ഞത് .
പതിനെട്ട് വർഷം മുമ്പ് മാരാമൺ കൺവൻഷൻ വില്പന കേന്ദ്രത്തിൽ നിന്നാണ് മത്തായി ഓറഞ്ച് തൈ വാങ്ങിയത്. . കഴിഞ്ഞ് വർഷം പൂത്തെങ്കിലും കായ്ഫലം കിട്ടിയില്ല. ഇത്തവണ നിറയെ പൂ വിരിയുകയും നൂറിൽ പരം ഓറഞ്ച് ലഭിക്കുകയും ചെയ്തു.മുഴുത്ത ഓറഞ്ചിന് കടുംമഞ്ഞനിറം എത്തിയിട്ടുണ്ട്. മുഴുത്ത പഴങ്ങൾക്ക് തമിഴ് നാടൻ ഓറഞ്ചിനെക്കാൾ മധുരവും രുചിയുമുണ്ട്.കൃഷി വകുപ്പില്‍ നിന്നും മണ്ണ് പരിശോധന നടത്തും . ഈ മണ്ണില്‍ ഓറഞ്ച് വളരുമെങ്കില്‍ കൃഷിവകുപ്പ് സഹായം നല്‍കും . വ്യാവസായിക അടിസ്ഥാനത്തില്‍ ഓറഞ്ച് കൃഷി നടത്താമോ എന്നു പരിശോധിക്കും . പത്തനംതിട്ട ജില്ലയിലെ കാലാവസ്ഥ ഓറഞ്ച് കൃഷിയ്ക്ക് അനുകൂലം എന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍ . ഏറെ വന മേഖലയുള്ള സ്ഥലമാണ് . വലിയ ചൂട് ഇല്ലാത്തതിനാല്‍ ഓറഞ്ച് സമൃദ്ധമായി വളരും എന്നാണ് മത്തായി പറയുന്നത് . ഈ ഓറഞ്ച് കാണുവാന്‍ നിരവധി ആളുകള്‍ എത്തി .