Trending Now

വാവാസുരേഷ് 169-മത് രാജവെമ്പാലയെ കല്ലേലിയില്‍ നിന്നും പിടികൂടി

കോന്നി ഡിവിഷന്റെ കീഴിൽ അരുവാപ്പുലം കല്ലേലി തോട്ടിൻകര ടി.എസ് മാത്യുവിന്‍റെ വീട്ടുപറമ്പിൽ നിന്നും 13 അടിയിലേറെ നീളമുള്ള പെൺ രാജവെമ്പാലയെ വാവ സുരേഷ് കഴിഞ്ഞ ദിവസം പിടികൂടി. രാജവെമ്പാലയെ കണ്ട കാര്യം വാവാ സുരേഷിനെ അറിയിച്ചു .വാവ എത്തിയപ്പോള്‍ പാമ്പിനെ കണ്ടില്ല .ഏറെ നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് രാജ വെമ്പാലയെ കണ്ടെത്തിയത് . വനം വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ പാമ്പിനെ പിടികൂടി ഉള്‍വനത്തില്‍ കൊണ്ടുവിട്ടു . ഏറ്റവും കൂടുതല്‍ രാജവെമ്പാലയെ വാവാ സുരേഷ് പിടികൂടിയത് പത്തനംതിട്ട ജില്ലയില്‍ നിന്നുമാണ് . രാജവെമ്പാലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള കാലാവസ്ഥയാണ് ജില്ലയില്‍ ഉള്ളത് . മുള കൂടുതല്‍ ഉള്ളതും തണുത്ത കാലാവസ്ഥയും ഇടതൂര്‍ന്ന കുറ്റിക്കാടും രാജവെമ്പാലയുടെ ഇഷ്ട സ്ഥലമാണ് . മറ്റ് പാമ്പുകളെ പ്രത്യേകിച്ചു ചേരയാണ് രാജവെമ്പാലയുടെ ഇഷ്ട വിഭവം .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു