ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, ഫയല്‍ എഴുത്ത്, കവിതാലാപനം എന്നീ വിഭാഗങ്ങളിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ആദ്യത്തെ മത്സര ഇനമായ കേട്ടെഴുത്തില്‍ പങ്കാളിത്തം കൂടുതലായിരുന്നു. ഭരണഭാഷ ശബ്ദാവലി അടിസ്ഥാനമാക്കി 25 വാക്കുകളാണ് കേട്ടെഴുത്തിനായി മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. എല്‍.എ ജനറലിലെ വാല്യുവേഷന്‍ അസിസ്റ്റന്റ് എം.എസ് വിജുകുമാര്‍ ഒന്നാമതെത്തി. റാന്നി താലൂക്ക് ഓഫീസിലെ സ്മൃതി മുരളീധരന്‍, കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് റിമി റോസ് തോമസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
രണ്ടാമത് നടന്ന ഫയലെഴുത്ത് മത്സരത്തില്‍ ഓരോരുത്തരും ഒരു കുറിപ്പ് ഫയലും നടപ്പ് ഫയലിന്റെ ഫെയര്‍ കോപ്പിയുമാണ് തയ്യാറാക്കേണ്ടിയിരുന്നത്. കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് റിനി റോസ് തോമസ് ഒന്നാം സ്ഥാനവും എല്‍.എ(ജനറല്‍) സീനിയര്‍ ക്ലര്‍ക്ക് എസ്.മഞ്ജു രണ്ടാം സ്ഥാനവും ക്ലര്‍ക്ക് കെ.എസ് ലേഖ മൂന്നാം സ്ഥാനവും നേടി.
കവിതാലാപന മത്സരത്തില്‍ പങ്കെടുത്ത ഏഴുപേരില്‍ രണ്ടു പേര്‍ സ്വന്തമായി രചിച്ച കവിതയാണ് ആലപിച്ചത്. ഒന്നാം സ്ഥാനം കോഴഞ്ചേരി താലൂക്ക് ഓഫീസിലെ കെ.ലളിതയും രണ്ടാം സ്ഥാനം ജില്ലാ കളക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സൂസന്‍ ഇ ജേക്കബും മൂന്നാം സ്ഥാനം ശുചിത്വ മിഷനിലെ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയും കരസ്ഥമാക്കി. വിജയികള്‍ക്ക് ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന ദിവസമായ നാളെ (നവംബര്‍ 7) ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വിദ്യുച്ഛക്തിയില്‍ ‘കുടുങ്ങി’ ഉദ്യോഗസ്ഥര്‍
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ കേട്ടെഴുത്ത് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെറ്റിച്ച വാക്ക് വിദ്യുച്ഛക്തി ആയിരുന്നു. ദുസ്വഭാവം, സാംഖ്യകം എന്നീ വാക്കുകളും മിക്ക മത്സരാര്‍ത്ഥികളും തെറ്റിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ ശരിയാക്കിയ വാക്കുകള്‍ അന്യോന്യം, ഉദ്ദേശ്യം എന്നിവയാണ്. എല്‍.എ ജനറലിലെ വാല്യുവേഷന്‍ അസിസ്റ്റന്റ് എം.എസ് വിജുകുമാര്‍ ഒന്നാമതെത്തി. റാന്നി താലൂക്ക് ഓഫീസിലെ സ്മൃതി മുരളീധരന്‍, കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് റിനി റോസ് തോമസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
അറിവ് ഉറപ്പിച്ച് ഫയല്‍ എഴുത്ത് മത്സരം
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഫയല്‍ എഴുത്ത് മത്സരം ശ്രദ്ധേയമായി.
കുറിപ്പ് ഫയല്‍, നടപ്പ് ഫയലിന്റെ ഫെയര്‍ കോപ്പി എന്നിവയായിരുന്നു മത്സരാര്‍ത്ഥികള്‍ തയ്യാറാക്കേണ്ടിയിരുന്നത്. പേജ് നമ്പര്‍, മൂന്നിലൊന്ന് മാര്‍ജിന്‍, ഖണ്ഡിക നമ്പര്‍, ഫയല്‍ നമ്പര്‍ എന്നിങ്ങനെ എല്ലാം വൃത്തിയായും വിശദമായും എഴുതിയിട്ടുള്ള കുറിപ്പ് ഫയലിന്റെ മാതൃകയാണ് എഴുതേണ്ടിയിരുന്നത്. നടപ്പുഫയലിന്റെ ഫെയര്‍കോപ്പിയില്‍ മാര്‍ജിന്‍, ഓഫീസ് തീയതി, ആര് ആര്‍ക്ക് എഴുതുന്നത്, ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയ സൂചന, വിഷയം, ഓഫീസറുടെ പേരും ഒപ്പും എല്ലാം തന്നെ കൃത്യതയോടെ എഴുതിയിട്ടുള്ളവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് റിനി റോസ് തോമസ് ഒന്നാം സ്ഥാനവും എല്‍.എ(ജനറല്‍) സീനിയര്‍ ക്ലര്‍ക്ക് എസ്.മഞ്ജു രണ്ടാം സ്ഥാനവും ക്ലര്‍ക്ക് കെ.എസ് ലേഖ മൂന്നാം സ്ഥാനവും നേടി.
ഭരണഭാഷാ വാരാഘോഷം; വിജയികളായ വിദ്യാര്‍ഥികള്‍
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പത്തനംതിട്ട പ്രസ് ക്ലബും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മലയാളം പ്രസംഗം, മലയാളം ക്വിസ്, കവിതാലാപന മത്സരങ്ങള്‍ നടത്തി.
പ്രസംഗ മത്സരത്തില്‍ കടമ്പനാട് കെ.ആര്‍.കെ.പി.എം.ബി എച്ച്എസിലെ സോജു സി ജോസ് ഒന്നാം സ്ഥാനവും പന്തളം എന്‍.എസ്.എസ്.ജി എച്ച് എസിലെ ലക്ഷ്മി നന്ദ രണ്ടാം സ്ഥാനവും നേടി. മലയാളം ക്വിസ് മത്സരത്തില്‍ പ്രമാടം നേതാജി എച്ച്.എസ്.എസിലെ ലക്ഷ്മി ദിലീപ്, ഡി.ഗൗരിശങ്കരി, പി.ഗോപിക എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കവിതാലാപന മത്സരത്തില്‍ കോഴഞ്ചേരി സെന്റ് മേരീസ് ജി.എച്ച്.എസിലെ എം.ദേവിനന്ദന, പ്രമാടം നേതാജി എച്ച്.എസ്.എസിലെ എസ.സാനിയ, പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂളിലെ ശ്രേയ അജിത് എന്നിവരാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത്.
വിജയികള്‍ക്കുള്ള സമ്മാനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ (നവംബര്‍ 7) ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.