മണിക്കൂറുകളുടെ വ്യത്യാസത്തിൽ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ആൺ സുഹൃത്തുക്കൾക്കൊപ്പം പോയതാണ് ഏഴു പെൺകുട്ടികൾ. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു കേസിൽ മാത്രം കുട്ടിയ്ക്കു പ്രായപൂർത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങൾ കാരണം വീടുവിട്ടുപോയതാണ്. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോൾ സ്റ്റേഷനുകളിലാണ് ഈ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ കണ്ടെത്താൻ കഴിഞ്ഞത്. രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു..