2014-ൽ പണി തുടങ്ങി അഞ്ച് വർഷം ആയിട്ടും പണികൾ പൂർത്തിയാക്കിയില്ല. ഓഫീസ് കെട്ടിടം, ഗാരേജ്, ടോയ്‌ലെറ്റ് എന്നിവയുടെ പണികൾ കഴിഞ്ഞു.സ്ഥലം കാടുകയറിക്കിടക്കുകയാണ് .മുൻ.എം.എൽ.എ. അടൂർ പ്രകാശ് പ്രാദേശിക വികസനഫണ്ടിൽനിന്നു. മൂന്ന് കോടി രൂപ സ്റ്റാൻഡ് പണിക്ക് അനുവദിച്ചിരുന്നു.രണ്ടരയേക്കർ മയൂർ ഏല നികത്തിയാണ് സ്റ്റാൻഡ് പണിയാൻ തുടങ്ങിയത്.
കെ.എസ്.ആര്‍. ടി.സി. ഡിപ്പോ പഞ്ചായത്തു ബസ്‌സ്റ്റാന്‍ഡിലാണ് ഇപ്പോള്‍ ഉള്ളത്. സ്വകാര്യ ബസുകള്‍ റോഡരികിലുമാണ് നിര്‍ത്തുന്നത്. 14 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി. കോന്നിയില്‍നിന്നു ഓപ്പറേറ്റുചെയ്യുന്നത്. സ്ഥലപരിമിതി അവരെയും ബാധിക്കുന്നു. ബസ്‌സ്‌റ്റാന്‍ഡിന് വിട്ടുകൊടുത്ത സ്ഥലം സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാതെ ബാക്കിയുള്ള പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ്.