കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ലക്ഷ്യ ഉപജീവനകേന്ദ്രം ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ റ്റി.കെ സതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപ്പൂര്‍ണാദേവി ഉപജീവനകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉപജീവനകേന്ദ്രത്തിലെ ഉല്‍പന്നങ്ങളുടെ ആദ്യ വില്‍പന പന്തളം എസ്.ഐ ശ്രീകുമാറില്‍ നിന്ന് പന്തളം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എസ്. ശ്രീദേവി സ്വീകരിച്ചു. സ്ത്രീയും ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയും എന്ന വിഷയത്തില്‍ പ്രീതാകൃഷ്ണന്‍ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍, പന്തളം നഗരസഭ കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാപ്രോഗ്രാം മാനേജര്‍മാരായ പി.ആര്‍.അനുപ, എലിസബത്ത് ജി. കൊച്ചില്‍, ബി.എന്‍ ഷീബ, സ്‌നേഹിത സ്റ്റാഫുകള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സി.ഡി.എസ്-എ.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.