കോന്നി : കോന്നി അരുവാപ്പുലം വില്ലേജ് വില്ലേജില്‍ ഉള്ള കുളത്തുമണില്‍ വന മേഖലയോട് ചേര്‍ന്ന് പുതിയ ക്രഷര്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ എതിര്‍ക്കുന്ന നാട്ടുകാരെ കള്ള കേസില്‍ കുടുക്കി നിശബ്ദരാക്കുവാനുള്ള ക്രഷര്‍ ഉടമകളുടെ നീക്കം നാട്ടില്‍ വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . കുളത്തുമണില്‍ താമരപ്പള്ളി എന്നൊരു റബര്‍ എസ്റ്റേറ്റ് ഉണ്ട് . ഇവിടെയാണ് പുതിയ ക്രഷര്‍ വരുന്നത് എന്നാണ് നാട്ടുകാരുടെ പരാതി . സമീപ സ്ഥലങ്ങളില്‍ നിരവധി ക്രഷര്‍ ഉള്ളതും അവിടുത്തെ ജനം അതില്‍ ദുരിതം അനുഭവിക്കുന്നതും കണ്ടതിനാല്‍ താമരപ്പള്ളി മേഖലയില്‍ പുതിയ ക്രഷര്‍ വരുന്നത് തടയുവാന്‍ നാട്ടുകാര്‍ തീരുമാനിച്ചു .എന്നാല്‍ നാട്ടുകാരെ കള്ള കേസില്‍ കുടുക്കി വരുത്തിയിലാക്കുവാന്‍ ഉള്ള ക്രഷര്‍ ഉടമകളുടെ നീക്കം ഈ മേഖലയില്‍ വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു .
കഴിഞ്ഞ രണ്ടു മാസമായി ക്രഷര്‍ തുടങ്ങുവാന്‍ ഉള്ള നീക്കം നടക്കുന്നു .ഇവിടേയ്ക്ക് വീതിയേറിയ വഴി നിര്‍മ്മിച്ചു . ഇവിടെഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി ഉണ്ടെന്നും നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി . ക്രഷര്‍ യൂണിറ്റ് നിര്‍മ്മിക്കാന്‍ താമരപ്പള്ളി എസ്റ്റേറ്റ് ഉടമകള്‍ കൊല്ലം ജില്ലകാരനായ ഒരാള്‍ക്ക് സ്ഥലം കൈമാറിയെന്നും പരാതി ഉണ്ട് . ഇവിടെ ക്രഷര്‍ വന്നാല്‍ ജന ജീവിതം സ്തംഭിക്കും .സമീപം കല്ലേലി വന മേഖലയാണ് . വനത്തിനും വന്യ ജീവികള്‍ക്കും ഭീഷണിയാണ് . നാട്ടുകാര്‍ ഒപ്പിട്ട നിവേദനം ജില്ലാ കളക്ടര്‍ക്ക് കൈമാറിയതോടെ പ്രതികാര നടപടികളുമായി ക്രഷര്‍ ഉടമകള്‍ രംഗത്ത് എത്തി . നാട്ടുകാരെ കള്ള കേസുകളില്‍ കുടുക്കി ഒതുക്കുവാന്‍ ഉള്ള തന്ത്രമാണ് . സര്‍ക്കാര്‍ ജീവനക്കാര്‍ ക്രഷറിന് അനുകൂലമായ നടപടികള്‍ സ്വീകരിച്ചു വരുന്നു . ഇതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കുവാന്‍ നാട്ടുകാര്‍ തീരുമാനിച്ചു . പരിസ്ഥിതി സംരക്ഷക പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു കൊണ്ടുള്ള സമരം പലയിടത്തും പരാജയമായിരുന്നു . അതിനാല്‍ നാട്ടുകാര്‍ ചേര്‍ന്നുള്ള സമരമാണ് വരാന്‍ പോകുന്നത് .എന്തു വിലകൊടുത്തും താമര പള്ളിയിലെ ക്രഷര്‍ തടയും എന്നു നാട്ടുകാര്‍ അറിയിച്ചു . അരുവാപ്പുലം വില്ലേജ് ഓഫീസ് ഉപരോധം അടക്കമുള്ള സമരം ഉണ്ടാകും . അനധികൃതമായി കൈവശം ഉള്ള സര്‍ക്കാര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും ആവശ്യം ഉയര്‍ന്നു .