കോന്നി വാര്‍ത്ത ഡോട്ട് കോം : വാര്‍ഷിക ലൈഫ് മസ്റ്ററിങ് കാലാവധി കഴിഞ്ഞ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ഓഗസ്റ്റ് 31 വരെ നീട്ടിയതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു.
മസ്റ്ററിങ് കാലാവധി ഒരു വര്‍ഷമാണ്. കോവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ട്രഷറികളില്‍ എത്തുന്ന ഇടപാടുകാരുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മസ്റ്ററിങ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പെന്‍ഷന്‍ രേഖകളില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ള പെന്‍ഷന്‍കാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ കൂടിയുള്ള ജീവന്‍ പ്രമാണ്‍ വെബ് പോര്‍ട്ടല്‍ മുഖേന മസ്റ്ററിങ് നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.
ഗസറ്റഡ് ഓഫീസര്‍ / വില്ലേജ് ഓഫീസര്‍ / സബ് രജിസ്ട്രാര്‍ / സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് / പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ നല്‍കുന്ന വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് ട്രഷറി മെയിലില്‍കൂടി സമര്‍പ്പിച്ചും മസ്റ്ററിങ് നടത്താം. 60 വയസില്‍ താഴെയുള്ള കുടുംബ പെന്‍ഷന്‍കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നോ വാങ്ങി മെയില്‍ ചെയ്യാം. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഇത്തരത്തില്‍ ട്രഷറി മെയിലില്‍ കൂടി സമര്‍പ്പിക്കുന്ന രേഖകളില്‍ പിപിഒ നമ്പര്‍ പെന്‍ഷന്‍ കോഡും(ലഭ്യമെങ്കില്‍), അക്കൗണ്ട് നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ കൂടി രേഖപ്പെടുത്തേണ്ടതാണ്. പെന്‍ഷന്‍ വിവരങ്ങള്‍ അറിയാന്‍ പെന്‍ഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു സന്ദര്‍ശിക്കാം. Portal Link – http://treasury.kerala.gov.in/pension/
പത്തനംതിട്ട ജില്ലയിലെ ട്രഷറികളുടെ മെയില്‍ ഐഡിയും ടെലിഫോണ്‍ നമ്പറും :
ട്രഷറി, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍: ജില്ലാ ട്രഷറി പത്തനംതിട്ട, [email protected], 04682222402. സബ് ട്രഷറി പത്തനംതിട്ട, [email protected],
04682222401. സബ് ട്രഷറി അടൂര്‍, [email protected], 04734224805. സബ് ട്രഷറി റാന്നി, [email protected], 04735227635. സബ് ട്രഷറി കോഴഞ്ചേരി, [email protected],
04682312198. സബ് ട്രഷറി പന്തളം, [email protected], 04734252216. സബ് ട്രഷറി തിരുവല്ല, [email protected], 04692600618. സബ് ട്രഷറി മല്ലപ്പള്ളി, [email protected],
04692682257. സബ് ട്രഷറി കുമ്പനാട്, [email protected], 04692664381. സബ് ട്രഷറി കോന്നി, [email protected], 04682244957. സബ് ട്രഷറി റാന്നി പെരുനാട്, [email protected],
04735240400. കൂടുതല്‍ വിവരങ്ങള്‍ക്ക് ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം