Trending Now

ഇളകൊള്ളൂർ സേവാഭാരതി ഫൈബർ വള്ളങ്ങള്‍ നീറ്റിലിറക്കി

Spread the love

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ കാല പ്രളയത്തിൽ അച്ചൻകോവിലാറിന്‍റെ തീരങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടംബങ്ങളെ രക്ഷിക്കാൻ വളരെ പ്രയാസം നേരിട്ടു.
ഒരു വള്ളമോ,രക്ഷപ്പെടുത്താൻ വേണ്ട സാധനങ്ങളോ ഇല്ലാതെ ഏറെ ബുദ്ധിമുട്ട് നേരിട്ടു.അങ്ങനെയുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇളകൊള്ളൂർ സേവാഭാരതിഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ 2 ഫൈബർ വള്ളം വാങ്ങി.

വള്ളത്തിന്‍റെ നീറ്റിൽ ഇറക്കു ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇളകൊള്ളൂർ മാളിയേക്കൽ കടവിൽ നടന്നു.ആർഎസ്എസ് പത്തനംതിട്ട ജില്ലാ സേവാപ്രമുഖ് കെ അശോക് കുമാർ , കോന്നി ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് അനു ഇളകൊള്ളൂർ, സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് രാജീവ്‌ വലംഞ്ചുഴി, അയ്യപ്പസേവാ സമാജം താലൂക് ജനറൽ സെക്രട്ടറി വി ശങ്കർ, പി ജി പ്രസാദ്, രാഹുൽ എന്നിവർ സംസാരിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!