Trending Now

വഴക്ക് പരിഹരിക്കാന്‍ എത്തിയ ആളില്‍ നിന്നും 5 പേര്‍ക്ക് കോവിഡ്

Spread the love

രണ്ടു ട്യൂഷന്‍ സെന്ററുകളില്‍ നിന്ന് 15 പേര്‍ക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു കുടുംബങ്ങള്‍ തമ്മില്‍ വഴക്കുണ്ടായപ്പോള്‍ മധ്യസ്ഥം വഹിക്കാനെത്തിയ വ്യക്തിയില്‍ നിന്നും അഞ്ചു പേര്‍ക്ക് കോവിഡ് പകര്‍ന്നു. കൂടാതെ നിബന്ധനകള്‍ മറികടന്ന് പ്രവര്‍ത്തിച്ച രണ്ട് ട്യൂഷന്‍ സെന്ററുകള്‍ മുഖേന 15 പേര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു.
കടമ്പനാട് രണ്ടു കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ അതു പരിഹരിക്കാനായി തിരുവനന്തപുരത്ത് നിന്ന് എത്തിയ വ്യക്തിക്ക് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ വഴക്കുണ്ടായ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും പരിശോധന നടത്തിയതോടെ ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കടമ്പനാടും കുളനടയിലും ശാരീരിക അകലവും കോവിഡ് നിയന്ത്രണങ്ങളും പാലിക്കാതെ നടത്തിയ രണ്ടു ട്യൂഷന്‍ സെന്ററുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണു കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. ട്യൂഷന്‍ നടത്തുന്ന രണ്ടു പേരുടെയും കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ഉള്‍പ്പെടെ നല്‍കുന്ന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും അവഗണിക്കുന്നത് രോഗ വ്യാപനം കൂടുതലാകാന്‍ ഇടയാക്കുന്നതിന്റെ നേര്‍സാക്ഷ്യമാണിത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!