പമ്പാ നദിയിൽ നിന്നുള്ള മണലെടുപ്പിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്.
പമ്പ മണലെടുപ്പിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് നേതാവ് വിജിലൻസിന് കത്തയച്ചിരുന്നു. എന്നാൽ അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ തള്ളി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലൻസ് കോടതിയെ സമീപിച്ചത്. ഹർജിയിൽ രണ്ട് ദിവസത്തെ വാദം കേട്ടശേഷമാണ് ബുധനാഴ്ച അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.പ്രളയത്തെത്തുടർന്ന് അടിഞ്ഞുകൂടിയ പമ്പയിലെ മണ്ണ് ക്ലേയ്സ് ആൻഡ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക്വൻതുകയ്ക്ക് മറച്ചുവിൽക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം