കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു

Spread the love

 

തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട് സെപ്റ്റംബര്‍ 10 മുതല്‍ അടഞ്ഞുകിടന്നിരുന്ന അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള മുണ്ടോമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രം വ്യാഴാഴ്ച (സെപ്റ്റംബര്‍ 17) മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി കോന്നി ഡി.എഫ്.ഒ കെ.എന്‍ ശ്യാംമോഹന്‍ലാല്‍ അറിയിച്ചു.
ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ 5.30 വരെ കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവര്‍ത്തിക്കും. ഫോണ്‍: 7025263433