ചന്ദ്രബോസ്‌ വധം: നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Spread the love

 

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച വ്യവസായി അബ്ദുള്‍ നിസാം നല്‍കിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണം എന്നായിരുന്നു ആവശ്യം ‌. എന്നാൽ ചികിത്സയ്ക്കായി അബ്ദുള്‍ നിസാമിന് നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. തുടർന്ന്‌ രണ്ട് തവണ നിസാം വിവിധ കാരണങ്ങള്‍ ചൂണ്ടികാട്ടി ജാമ്യം നീട്ടി. എന്നാല്‍ പിന്നീട് ഹൈകോടതി ജാമ്യം നീട്ടി നല്‍കിയില്ല. ഇത് ചോദ്യം ചെയ്താണ് നിസ്സാം സുപ്രീം കോടതിയെ സമീപിച്ചത്‌.