Trending Now

റാന്നിയിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 4.12 കോടി രൂപ അനുവദിച്ചു

Spread the love

 

കോന്നി വാര്‍ത്ത : റാന്നി നിയോജക മണ്ഡലത്തിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായി 4.12 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. നിലയ്ക്കലില്‍ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നതിന് 3.5 കോടി രൂപയും അങ്ങാടിയില്‍ സര്‍ക്കാര്‍ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നതിന് 62 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി രാജു എബ്രഹാം എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
നാഷണല്‍ ഹെല്‍ത്ത് മിഷനാണ് പദ്ധതി നടപ്പാക്കുക. എന്‍എച്ച്എം ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. എബി സുഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ദേവസ്വം ബോര്‍ഡ് വിട്ടുനല്‍കുന്ന ഒരേക്കര്‍ സ്ഥലത്താണ് നിലയ്ക്കലില്‍ കെട്ടിടം നിര്‍മിക്കുക. ശബരിമലയുടെ മുഖ്യ ഇടത്താവളമായി നിലയ്ക്കല്‍ മാറുന്നതിന് മുന്നോടിയായാണ് ആശുപത്രി നിര്‍മാണം. അങ്ങാടിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് പുതിയ സ്ഥലം ഏറ്റെടുക്കേണ്ടിവരും.

error: Content is protected !!