Trending Now

വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കുളള ബി.എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Spread the love

 

കോന്നി വാര്‍ത്ത : വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2020-21 ലെ മെറിറ്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുളള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ അപേക്ഷിക്കാം. www.sainikawelfare.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുളള അപേക്ഷാ ഫോറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീസ്റ്റാമ്പ് പതിക്കണം. 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 20 ന് മുമ്പായും ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ ഡിസംബര്‍ 20 ന് മുമ്പായും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണം.
ഫോണ്‍ : 0468 2222104.

error: Content is protected !!