Trending Now

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണപ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Spread the love

 

കോന്നി വാര്‍ത്ത : തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും മറ്റുള്ളവരും പ്രചാരണ പ്രവർത്തനത്തിനായി ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ മുതലായവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞു ചേരുന്നതും പുന:ചംക്രമണം ചെയ്യാൻ കഴിയുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ.
കേരള ഹൈക്കോടതിയും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലും കോവിഡ്-19 വ്യാപന പശ്ചാത്തലത്തിലുമാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ.

error: Content is protected !!