Trending Now

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സിബിഐ എവിടെ

Spread the love

 

കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ്സ് ഉടമകള്‍ നടത്തിയ കോടികളുടെ തട്ടിപ്പ് സംബന്ധിച്ചു സി ബി ഐ അന്വേഷണം വേണം എന്ന കേരള സര്‍ക്കാര്‍ ഉത്തരവ് കേന്ദ്രം പരിഗണിക്കുന്നില്ല . കേരള സര്‍ക്കാര്‍ നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയില്‍ മൗനം.കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം കത്തെഴുതി ഒരു മാസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇനിയും നിലപാടറിയിച്ചിട്ടില്ല.പ്രതികള്‍ നിക്ഷേപം വിദേശത്തേക്ക് കടത്തിയ സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയത്.കേരള പോലീസ് 1368 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പരാതികളില്‍ വെവ്വേറെകേസ് എടുക്കുന്നില്ലെന്ന പരാതി ശരിയല്ലന്നും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍ അറിയിച്ചു.

കൊല്ലം, ആലപ്പുഴ, എറണാകുളം,പാലക്കാട്, വയനാട്, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണുര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഇത്രയും കേസുകള്‍. 2019 ലെ ബാനിംഗ് ഓഫ് അണ്‍റഗുലേറ്റഡ് ഡെപ്പോസിറ്റ് ആക്ട് പ്രകാരംനടപടികള്‍ക്കായി
ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.

 

error: Content is protected !!