Trending Now

കോന്നി മണ്ഡലത്തില്‍ 1.66 കോടി രൂപയുടെ റോഡ് വികസനം

Spread the love

 

കോന്നി  വാര്‍ത്ത :കോന്നി മണ്ഡലത്തിലെ ചിറ്റാർ, മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണ ഉദ്ഘടാനം അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ.എ. നിർവഹിച്ചു. മണ്ഡലത്തിലെ തകർന്നു കിടന്ന പ്രധാനപ്പെട്ട ഗ്രാമീണ റോഡുകളാണ് എം എൽ എ യുടെ
ആസ്തി വികസന ഫണ്ടിൽ നിന്നും 1.66 കോടി രൂപ മുതൽ മുടക്കി നിർമാണം ആരംഭിക്കുന്നത്. ചിറ്റാർ – ശ്രീ കൃഷ്ണ പുരം റോഡ് -25 ലക്ഷം
ചിറ്റാർ ആറാട്ട്കുടുക്ക റോഡ് -25 ലക്ഷം,
ചിറ്റാർ നീലിപിലാവ് കട്ടച്ചിറ കലുങ്കും സംരക്ഷണ ഭിത്തി നിർമ്മാണവും – 25 ലക്ഷം, ചിറ്റാർകിഴക്കേക്കര കോളനി റോഡ് -15 ലക്ഷം, ചിറ്റാർഅങ്കണവാടി – ഫാക്ടറിപ്പടി റോഡ് -25 ലക്ഷം
മലയാലപ്പുഴ പഞ്ചായത്തിലെ മലയാലപ്പുഴ മാർത്ഥണ്ടോദയം – കുമ്പളാംപൊയ്ക റോഡ് -10 ലക്ഷം, മൈലപ്ര പഞ്ചായത്തിലെ വാഴയിൽ പടി മണൽ നിരവ് റോഡ് -16.25 ലക്ഷം, ഓലിക്കൽപ്പടി – വാലുമണ്ണിൽപ്പടി റോഡ് -25 ലക്ഷം. വിവിധയിടങ്ങളിൽ നടന്ന പരിപാടികളിൽ ചിറ്റാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാവികല എബി, മൈലപ്ര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തോമസ് മാത്യു,ചിറ്റാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാജു വട്ടമല ബ്ലോക്ക് മെമ്പർ ഓമന ശ്രീധരൻ, പഞ്ചായത്ത്‌ അംഗങ്ങൾ മറിയാമ്മ വർഗീസ്, ശൈലജ,ഡി. ശശിധരൻ, മോഹനൻ പൊന്നു പിള്ള, രാജു പി എസ്,കുമ്പളാം പൊയ്ക സഹകരണ ബാങ്ക് പ്രസിഡന്റ്‌ വിനോദ് കോശി, കെ. ജി മുരളീധരൻ,കോമളം അനിരുദ്ധൻ, ജോർജ്കുട്ടി പാണ്ടിപ്പുറം,പി സി ജോൺ, കെ ആർ ഭാർഗവൻ, ചന്ദ്രിക സുനിൽ, പി വി വർഗീസ്, പൊന്നച്ചൻ, സുമ കണ്ണങ്കര സജു മണിദാസ്,ജോണി തടത്തിൽ പാപ്പച്ചൻ കാട്ടൂർ പീടികയിൽ, എന്നിവർ സംസാരിച്ചു

error: Content is protected !!