Trending Now

തദ്ദേശ തെരഞ്ഞെടുപ്പ്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രഖ്യാപിക്കും

Spread the love

 

തദ്ദേശ തെരഞ്ഞെടുപ്പ്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രഖ്യാപിക്കും. തിങ്കളാഴ്‌ച പൊലീസ്‌ മേധാവിയുമായി സുരക്ഷാകാര്യങ്ങൾ സംബന്ധിച്ച്‌ കമീഷൻ ചർച്ച നടത്തും‌. പൊലീസ്‌ സേനയുടെ ലഭ്യത അനുസരിച്ചാകും വോട്ടെടുപ്പ്‌ എത്രഘട്ടമായി നടത്തണമെന്ന്‌‌ തീരുമാനമെടുക്കുക. തുടർന്ന്‌ ചീഫ്‌ സെക്രട്ടറിയുമായുള്ള ആശയവിനിമയത്തിനുശേഷം തീയതി പ്രഖ്യാപിക്കും.

ഡിസംബർ പത്തിനുള്ളിൽ വോട്ടെടുപ്പ്‌ ഉണ്ടാകുമെന്നാണ്‌ വിലയിരുത്തൽ. നവംബർ 11ന്‌ നിലവിലുള്ള ഭരണസമിതി കാലാവധി അവസാനിക്കും‌. ഇതിനുശേഷം ഒരുമാസത്തോളം തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥഭരണത്തിലാകും. കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും പ്രചാരണവും തെരഞ്ഞെടുപ്പും. ഇതിന്‌ വ്യക്തമായ മാർഗനിർദേശം കമീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്‌.

error: Content is protected !!