Trending Now

വെട്ടൂര്‍ ആയുര്‍വേദ ആശുപത്രിയുടെ സബ് സെന്‍റര്‍ മലയാലപ്പുഴയില്‍ അനുവദിച്ചു

Spread the love

 

കോന്നി വാര്‍ത്ത : മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂര്‍ ആയൂര്‍വേദ ആശുപത്രിക്ക് മലയാലപ്പുഴയില്‍ സബ് സെന്റര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടം നവീകരിച്ചാണ് സബ് സെന്റര്‍ പ്രവര്‍ത്തനത്തിനായി നല്‍കുക.
വെട്ടൂര്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് തടസം വരാത്ത നിലയിലായിരിക്കും സബ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുക. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഒരുക്കി നല്‍കും. സ്റ്റാഫിനെ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ നിയമിക്കും.
മലയാലപ്പുഴയിലെ ആളുകള്‍ക്ക് വെട്ടൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ എത്തിച്ചേരാനുള്ള യാത്രാബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് സബ് സെന്റര്‍ അനുവദിച്ചതെന്ന് എംഎല്‍എ പറഞ്ഞു. സബ് സെന്റര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

error: Content is protected !!