ശക്തമായ തിരിച്ചടി; പാക് ബങ്കറുകള്‍ ഇന്ത്യ തകര്‍ത്തു

Spread the love

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച്‌‌ സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്നു നാട്ടുകാര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്.

ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്.നാല്‌ സൈനിക ഓഫീസർമാരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുമാണ് വീരമൃത്യു വരിച്ചത്.ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ രണ്ട് എസ്എസ്ജി കമാന്‍ഡോകള്‍ ഉള്‍പ്പടെ ഏഴോളം പാക് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്താന്‌ കനത്ത നഷ്ടം. ഇന്ത്യന്‍ തിരിച്ചടിയില്‍ ഏഴോ എട്ടോ പാക് സൈനികര്‍ക്ക് ജീവഹാനിയുണ്ടായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

മിസൈലാക്രമണത്തിലൂടെ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിന്‍ മുകളിലുള്ള ബങ്കറുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു.പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകളും തകര്‍ത്തിട്ടുണ്ട്.തീവ്രവാദ കേന്ദ്രങ്ങളും തകര്‍ത്തിട്ടുണ്ടെന്ന് സൈന്യം അവകാശപ്പെട്ടു.

error: Content is protected !!