Trending Now

“ഹണിട്രാപ്പ് “നടത്തിയവര്‍ പിടിയില്‍

Spread the love

 

 

പോണേക്കര സ്വദേശിയായ 21 വയസുള്ള അല്‍ത്താഫ് , കൊല്ലം മയ്യനാട് സ്വദേശിനിയായ 24 വയസുള്ള റിസ്വാന എന്നിവരാണ് പിടിയിലായത്. അല്‍ത്താഫിന് പരിചയമുള്ള വട്ടേക്കുന്നം സ്വദേശിയായ 19 കാരനുമായി പ്രണയം നടിച്ച് റിസ്വാന ഇയാളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വരുത്തി നഗ്‌നനാക്കി ഫോട്ടോ എടുക്കുകയും തുടര്‍ന്ന് യുവാവിന്റെ സ്വര്‍ണ്ണമാലയും, മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയുമായിരുന്നു.
വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു ഇരുവരും.
പരാതിയുടെ അടിസ്ഥാനത്തില്‍ ചേരാനല്ലൂര്‍ പോലീസ് അന്വേഷണം നടത്തി രണ്ടുപ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്തു . പ്രതികളുടെ പക്കല്‍ നിന്നും ഇവര്‍ കവര്‍ന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും പോലിസ് പിടിച്ചെടുത്തു. എറണാകുളം എസിപി ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം ചേരാനല്ലൂര്‍ സി ഐ എന്‍ ആര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ് ഐ കെ ആര്‍ രൂപേഷ്, സീനിയര്‍ സിപിഒ വി എ ഷുക്കൂര്‍, സിഗോഷ്, പോള്‍ എല്‍വി, സിപിഒ നിഥിന്‍, അനീഷ്, പ്രിയ, ജാന്‍സി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

error: Content is protected !!