Trending Now

മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു; അഞ്ച് മലയാളികള്‍ മരിച്ചു

Spread the love

 

മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു.നവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം നടന്നത്.

പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.പത്തനംതിട്ട, തൃശൂർ സ്വദേശികളാണ് മരിച്ചത് എന്നറിയുന്നു

നവിമുബൈയിലെ വാഷിയില്‍ സ്ഥിരതാമസക്കാരായ മലയാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.വാഷിയിലെ താമസക്കാരായ തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ്​ മരിച്ചത്
പത്തനംതിട്ട നിവാസിയും ഉണ്ടെന്ന് പറയുന്നു .

നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവർക്കാണ്​ പരിക്കേറ്റത്​.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

error: Content is protected !!