Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ പത്രികകള്‍ ലഭിച്ചു

Spread the love

 

പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ 672 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. ഇന്ന് (16) മാത്രം ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത് 656 പത്രികകളാണ്.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ 23 പത്രികകളും, മുനിസിപ്പാലിറ്റികളില്‍ 78 പത്രികളുമാണ് ലഭിച്ചത്. ബ്ലോക്കുകളില്‍ ഇന്ന് ആണ് ആദ്യമായി പത്രിക ലഭിച്ചത്. നവംബര്‍ 12, 13 തീയതികളില്‍ ഒരാള്‍ പോലും പത്രിക സമര്‍പ്പിച്ചിരുന്നില്ല. മുനിസിപ്പാലിറ്റികളില്‍ ആദ്യരണ്ടുദിവസം ഒരു പത്രിക മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള 77 പത്രികകള്‍ ലഭിച്ചു. അതേസമയം ജില്ലാ പഞ്ചായത്തില്‍ ഇതുവരെ ഒരു പത്രിക മാത്രമാണ് ലഭിച്ചത്.

error: Content is protected !!